വ്യാജനോട്ട് പ്രതികൾ മംഗളൂരു സ്വദേശിയെയും വഞ്ചിച്ചു

സ്വന്തം ലേഖകൻ

അമ്പലത്തറ: ഗുരുപുരം കള്ളനോട്ട് കേസിലെ പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. മംഗളൂരു സ്വദേശിയെ വഞ്ചിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. മംഗളൂരു ഭാരതി നഗർ ശ്രീ ആന്ദകൃപയിലെ ജോസഫ് ഡിസൂസയുടെ മകൾ റൊമെറ്റ് ഡിസൂസയുടെ കൈയ്യിൽ നിന്നും 2022 നവംബർ മാസത്തിൽ 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അമ്പലത്തറ പോലീസ് വ്യാജനോട്ട് കേസ് പ്രതികളായയ മൗവ്വൽ പരയങ്ങാനത്ത് താമസിക്കുന്ന സുള്ള്യ സുലൈമാൻ 48, ഗുരുപുരത്ത് താമസിക്കുന്ന പാണത്തൂർ സ്വദേശി അബ്ദുൾ റസാഖ് 45, എന്നിവർക്കെതിരെ കേസ്സെടുത്തത്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന തങ്ങളുടെ മ്പനിയിൽ 25 ലക്ഷം നിക്ഷേപിച്ചാൽ 4 മാസം കൊണ്ട് ഒരു കോടി രൂപ തിരികെ നൽകാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം. കള്ളനോട്ട് കേസിൽ ഇരുവരും പിടിയിലായത് പത്രങ്ങളിലൂടെ അറിഞ്ഞതോടെയാണ് റൊമെറ്റ് ഡിസൂസ തനിക്ക് പറ്റിയ ചതി തിരിച്ചറിഞ്ഞ് അമ്പലത്തറ പോലീസിൽ പരാതി നൽകിയത്. സുലൈമാനും അബ്ദുൾ റസാഖും നോട്ടുകെട്ടുകൾക്കിടയിൽ നിൽക്കുന്ന വീഡിയോ അയച്ചുകൊടുത്തതോടെയാണ് ചതി തിരിച്ചറിയാതെ റൊമെറ്റ് ഡിസൂസ ഇരുവർക്കും 25 ലക്ഷം കൈമാറിയത്.

Read Previous

പാനൂരിൽ ബോംബ് സ്ഫോടനം, 2 സിപിഎം പ്രവർത്തകരിൽ ഒരാളുടെ കൈപ്പത്തി അറ്റു. അപകടം ബോംബ് നിർമ്മിക്കുമ്പോൾ

Read Next

ഭക്ഷ്യ വിഷബാധയേറ്റവർ സുഖം പ്രാപിക്കുന്നു