സ്ത്രീധന പീഡനം;  5 പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഭർതൃമതിയെ  മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ ഹോസ്ദുർഗ് പോലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തു. കല്ലൂരാവി തണ്ടുമ്മലിലെ അബ്ദുൾ റഹ്മാന്റെ മകൾ സി.കെ. ഫൈറൂസയാണ് 24, ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഹോസ്ദുർഗ് പോലീസിൽ പരാതിയുമായെത്തിയത്.

2017 നവംബർ  മാസത്തിലാണ് ഫൈറൂസയും കല്ലൂരാവി റഹ്മത്ത് മൻസിലിൽ സി.എച്ച്. റംഷീദും 32, തമ്മിൽ വിവാഹിതരായത്. വിവാഹശേഷം 2024 ഫെബ്രുവരി 2 വരെ കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ടുള്ള ഭർത്താവിന്റെയും ബന്ധുക്കളുടെയും ശാരീരിക മാനസീക പീഡനം തുടർന്നുവെന്നാണ്  യുവതിയുടെ പരാതി.

ഇവരുടെ പരാതിയിൽ ഭർത്താവ് സി.എച്ച്. റംഷീദ്, ഭർതൃബന്ധുക്കളായ പി.എച്ച്. ബീഫാത്തിമ, മുറിയനാവി മറിയുമ്മാസിൽ  റഹ്മത്ത് 36, കല്ലൂരാവി റഹ്മത്ത് മൻസിലിൽ പി. എച്ച്. സുലൈമാൻ, കൊവ്വൽപ്പള്ളിയിലെ അൻസാരിയുടെ ഭാര്യ റംല എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്.

LatestDaily

Read Previous

ഗഫൂർഹാജി മരണത്തിന് ഒരു വർഷം; കാണാതായ സ്വർണ്ണം കാണാമറയത്ത്

Read Next

സ്വർണ്ണാഭരണ ഇടപാടുകാരനെ ബന്ദിയാക്കി പണം തട്ടി