ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസര്‍കോട്: ആദ്യം കൊമ്പുകോര്‍ത്തു, ഒടുവില്‍ കൈകോര്‍ത്ത് ഇടതു – വലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍. കാസര്‍കോട് ജില്ലാ കലക്ടറേറ്റില്‍ നാടകീയ രംഗങ്ങള്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ടോക്കണ്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ബുധനാഴ്ച രാവിലെ 9 മണിക്ക് തന്നെയെത്തി ക്യു നിന്ന തനിക്ക് ആദ്യ ടോക്കണ്‍ നല്‍കിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണം.
ഇതില്‍ പ്രതിഷേധിച്ച് ഉണ്ണിത്താന് ഏറെ നേരം കുത്തിയിരുന്നു. എ.കെ.എം അഷ്റഫ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അതേസമയം തന്റെ പ്രതിനിധി രാവിലെ ഏഴരമണിയോടെ തന്നെ എത്തി ടോക്കണ്‍ എടുത്തുവെന്നാണ് ഇടതുസ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന് വ്യക്തമാക്കിയത്.
ആദ്യം കൊമ്പു കോര്‍ത്ത ഇരുവരും പിന്നീട് പരസ്പരം കൈകോര്‍ത്തതിന് ശേഷമാണ് നാമനിര്‍ദ്ദേശ പ്പത്രിക സമര്‍പ്പിച്ചത്. എം.വി ബാലകൃഷ്ണനും ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരനും, ഉണ്ണിത്താന് ഡെപ്യൂട്ടി കലക്ടര്‍ ഷാജുവിനും പത്രിക നല്കി