ചേറ്റുകുണ്ട് കവർച്ച; പ്രതി സേലത്ത് പിടിയിൽ

ബേക്കൽ: ജനലിലൂടെ മര വടി അകത്തു കടത്തി കിടപ്പുമുറിയിൽ നിന്ന് 1.81500 രൂപയുടെ  സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ   പ്രതിയെ തമിഴ്നാട്  സേലത്ത് ബേക്കൽ പോലീസ് ഇൻസ്പക്ടർ  അരുൺഷായും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് മഞ്ഞമല സാജിത മൻസിൽ മുഹമ്മദ് അബ്ദുൾ ഹാദിയാണ് 24, അറസ്റ്റിലായത്.

ഈ വർഷം ജനുവരി 25ന് പുലർച്ചെ 4നും  4.30 നും  ഇടയിലാണ്  ചേറ്റുകുണ്ട് ബംഗ്ലാവിൽ ഹൗസിൽ താമസിക്കുന്ന രമയുടെ വിട്ടീലെ കിടപ്പുമുറിയിലെ സ്റ്റഡി ടേബിളിന്റെ മുകളിൽ ഹാൻഡ്‌ബാഗിൽ സൂക്ഷിച്ചിരുന്ന നാലേ കാൽ പവൻ സ്വർണ്ണ മാലയും, കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണ മോതിരവും 1500 രൂപയുമാണ് പ്രതി

മരവടി ഉപയോഗിച്ച് ജനൽ വഴി മോഷ്ടിച്ചു കൊണ്ട് പോയത്. രമയുടെ മാതാവ്മീനാക്ഷിയുടെതാണ് നഷ്ടപ്പെട്ട സ്വർണ്ണം. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ കണ്ണൂരിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.  പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് എക്സി ക്യൂട്ടീവായി ജോലി ചെയ്തിരുന് പ്രതി  ഈ സമയത്ത് സെയിൽസിനായി ഈ ഭാഗങ്ങളിൽ എത്തിയിരുന്നു.

രാത്രിയിൽ പൈജാമയും തലപ്പാവും  ധരിച്ചാണ് പ്രതി മോഷണത്തിന് എത്തിയത്. സമീപത്തെ കടകളിലെ   സി സി ടി വിയിൽ ഇയാളുടെ മുഖം പതിഞ്ഞിരുന്നു. ഇത് പ്രതിയെ കണ്ടത്താൻ പോലീസിന് സഹായമായി .പ്രതിയുടെ പേരിൽ ബേക്കൽ സ്റ്റേഷന് പുറമെ  ചേർത്തല, ആറ്റിങ്ങൽ , ആലപ്പുഴ, പാങ്ങോട് തുടങ്ങിയ സ്റ്റേഷനുകളിലും കേസുകൾ ഉണ്ട്. അന്വേഷണ സംഘ ത്തിൽ ഐ പി.അരുൺഷായെ കൂടാതെ എസ് ഐ.ഇ. ബാബു ,എഎസ് ഐ മരായ എം വി .രാജൻ ,വി.സുധീർ ബാബു ,സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഇ.കെ.മനോജ് ,സുജിമുട്ടത്ത് ,വി വി.സരീഷ് ,വനീഷ് ,കെ.ജയ പ്രകാശ് ,പി വി ബിനീഷ്, കെ.വി വിനീഷ്  എന്നിവരും ഉണ്ടായിരുന്നു .

LatestDaily

Read Previous

ബ്ലേഡ് ഇര ഹനീഫ പരാതി നൽകി

Read Next

അജ്ഞാത മൃതദേഹം കണ്ടെത്തി