തൊണ്ടി മുതൽ ടിപ്പറും കാണാനില്ല, കവർച്ച ആനന്ദാശ്രമം നിർമ്മിതി വളപ്പിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: മണൽ കടത്തുമ്പോൾ തഹസിൽദാർ  പിടികൂടിയ ടിപ്പർ ലോറി ആനന്ദാശ്രമം നിർമ്മിതി വളപ്പിൽ സൂക്ഷിച്ചിടത്തുനിന്ന് അപ്രത്യക്ഷമായി. നിറയെ കരമണലുമായി ഏറ്റെടുത്ത കെ.എൽ.36-—1660,   2007 മോഡൽ ടിപ്പർ ലോറി കാണാതായ വിവരം  കോടതി ഇടപെട്ടപ്പോഴാണ് പുറത്തുവന്നത്.

ബേക്കൽ പോലീസ് പിടികൂടിയ ഈ ടിപ്പർ തൊണ്ടി മുതൽ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് രണ്ടാം കോടതിയാണ് ബേക്കൽ പോലീസിന്റെ കസ്റ്റഡിയിൽ സൂക്ഷിക്കാനേൽപ്പിച്ചത്. ലോറിയുടമ  പള്ളിക്കര, പള്ളിപ്പുഴ സ്വദേശി പി.പി. അൻസാർ കോടതിയിൽ 80,000 രൂപ പിഴയടച്ച ശേഷം കോടതി ഈ ടിപ്പർ അന്യായക്കാരന്  വിട്ടുകൊടുത്തത് കഴിഞ്ഞ ദിവസമാണ്.

നിർമ്മിതി കേന്ദ്രത്തിൽ ടിപ്പർ കൊണ്ടുപോകാൻ ഉടമ പി.പി. നാസർ എത്തിയപ്പോഴേയ്ക്കും തൊണ്ടി മുതൽ ടിപ്പർ സൂക്ഷിച്ചിടത്ത് കാണാനില്ല. 2021 ൽ ഹൊസ്ദുർഗ് തഹസിൽദാരും പാർട്ടിയും പള്ളിക്കര കല്ലിങ്കാലിലാണ് മണൽ ലോറി പിടികൂടിയത്. പിന്നീട് കേസ്സെടുക്കാൻ മണൽ ലോറി ബേക്കൽ പോലീസിന് കൈമാറുകയായിരുന്നു.

ബേക്കൽ പോലീസിന് ഹൊസ്ദുർഗ് കോടതി ഏൽപ്പിച്ച ഒരു ലക്ഷം രൂപ വിലവരുന്ന തൊണ്ടി മണൽ ലോറി കാസർകോട് വിദ്യാനഗറിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തള്ളാൻ കൊണ്ടു പോയ പാതിരാത്രി ടിപ്പർ ലോറിയിലുണ്ടായിരുന്ന മണൽ മുഴുവൻ കളനാട് കട്ടക്കാലിൽ പാതിരാത്രി വീടുപണിക്ക് വേണ്ടി ഇറക്കിക്കൊടുത്ത സംഭവം നടന്നത് രണ്ടു മാസം മുമ്പാണ്.

LatestDaily

Read Previous

സ്ഥലം കാണിച്ച് 5 ലക്ഷം വാങ്ങി വഞ്ചിച്ച കെട്ടിട ഉടമക്കെതിരെ കേസ്സ്

Read Next

ബ്ലേഡ് ഇര ഹനീഫ പരാതി നൽകി