ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ബി ജെ പിയിൽ ചേർന്നു. മടിക്കൈ മണ്ഡലം മുൻ പ്രസിഡൻ്റും യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറുമായ ബങ്കളത്തെ എ.മൊയ്തീൻ കുഞ്ഞിയാണ് ബി ജെ പിയിൽ ചേർന്നത്. വാഴക്കോട് നടന്ന എൻ ഡി എ കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷനിൽ ജില്ലാ പ്രസിഡൻ്റ് രവിശ തന്ത്രി കുണ്ടാർ ഇദ്ദേഹത്തെ ഷാൾ അണിച്ച് സ്വീകരിച്ചു.
കഴിഞ്ഞദിവസം വരെ രാജ്‌മോഹൻ ഉണ്ണിത്താനുവേണ്ടി വോട്ടഭ്യർഥിച്ചിരുന്നു. ഒരുമാസം മുൻപുവരെ കോൺഗ്രസ് മടി ക്കൈ മണ്ഡലം പ്രസിഡൻറായിരുന്നു. കോൺഗ്രസിന്റെ സമരാഗ്നിയാത്രയ്ക്ക് ഫണ്ട് പിരിച്ചുനൽകി യില്ലെന്ന കാരണത്തിൽ ഇദ്ദേഹ ത്തെ മണ്ഡലം പ്രസിഡൻ്റ് സ്ഥാ നത്തുനിന്ന് നീക്കിയിരുന്നു. രണ്ടുദിവസം മുൻപ് ഡി.സി. സി. ജനറൽ സെക്രട്ടറി പി.വി. സുരേഷ്, കാഞ്ഞങ്ങാട് ബ്ലോ ക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് മടിക്കൈയിൽ യു.ഡി.എഫിന്റെ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കമ്മി റ്റി രൂപവത്കരിച്ച് ഏ. മൊയ്തീനെ കൺവീനറാക്കിയത് . കഴിഞ്ഞ നാലു പതിറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന തനിക്ക് ഒടുവിൽ അവഗണനയാണ് കിട്ടിയതെന്നും അതിനാലാണ് മാറിച്ചിന്തിച്ചതെന്നും മൊയ്തീൻകുഞ്ഞി പറഞ്ഞു.