ബൈക്കിലെത്തി മാല പൊട്ടിക്കല്‍; അറസ്റ്റിലായത് കാപ്പ പ്രകാരം നാടുകടത്തപ്പെട്ട യുവാവ്

കാസര്‍കോട്: കൂഡ്‌ലു, പായിച്ചാലിലെ കെ സാവിത്രിയുടെ കഴുത്തില്‍ നിന്നും ഒന്നേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ യുവാവ് കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതി.  കളനാട് കീഴൂര്‍ സ്വദേശിയായ മുഹമ്മദ് ഷംനാസിനെ കഴിഞ്ഞ ദിവസം വയനാട്ടിലെ ഒരു റിസോര്‍ട്ടിലാണ് കാസര്‍കോട് പൊലീസ് പിടികൂടിയത്.

ബേക്കല്‍, മേല്‍പ്പറമ്പ്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ എട്ടുമാസത്തിനുള്ളില്‍ പത്തോളം മാല പൊട്ടിക്കല്‍ കേസുകളിലെ പ്രതിയാണ് മുഹമ്മദ് ഷംനാസ്.  ഈ കേസുകളില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ നാലുമാസം മുമ്പ് ജയിലില്‍ നിന്നിറങ്ങി. എന്നാല്‍ മേല്‍പ്പറമ്പ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടു പ്രകാരം കാപ്പ ചുമത്തി നാടു കടത്തിയിരുന്നു.

ഇതു ലംഘിച്ച് കാസര്‍കോട്ടെത്തിയ ഷംനാസ് മാര്‍ച്ച് 20ന് ഉച്ചയ്ക്കാണ് പായിച്ചാലില്‍ നടന്നു പോവുകയായിരുന്ന സാവിത്രിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചത്. മടിക്കേരിയില്‍ നിന്നും വാടകയ്‌ക്കെടുത്ത െൈബക്കിലെത്തിയാണ് മാല പൊട്ടിച്ചതെന്നാണ് ഷംനാസ് പൊലീസിന് നല്‍കിയ മൊഴി.

LatestDaily

Read Previous

ഒഡിഷ സ്വദേശി ബോട്ടിനുള്ളിൽ മരിച്ച നിലയിൽ

Read Next

മടിക്കൈയിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ബി ജെ പിയിൽ