ചെറുവത്തൂർ: ഒഡിഷ സ്വദേശിയായ മത്സ്യത്തൊഴിലാളിയെ മത്സ്യബന്ധന ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ മടക്കരയിൽ ഇന്ന് രാവിലെയാണ് മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ബോട്ടിനുള്ളിൽ കണ്ടെത്തിയത്.
ഒഡിഷ സ്വദേശി ഭാസ്ക്കർ ജനയുടെ 32, മൃതശരീരമാണ് ഇന്ന് പുലർച്ചെ ബോട്ടിനുള്ളിൽ കണ്ടെത്തിയത്. രാത്രി ബോട്ടിനുള്ളിൽ കിടന്നുറങ്ങിയ തൊഴിലാളി ഹൃദയസ്തംഭനംമൂലം മരണപ്പെട്ടതായാണ് സംശയിക്കുന്നത്. മൃതദേഹം ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.