മറവിരോഗബാധിതന്റെ മോതിരം മോഷ്ടിച്ച പ്രതി റിമാന്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മറവിരോഗമുള്ള 66കാരന്റെ വിരലിൽ നിന്നും സ്വർണ്ണമോതിരം ഊരിയെടുത്ത് ജ്വല്ലറിയിൽ വിൽപ്പന നടത്തിയ സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാന്റിൽ. അജാനൂർ മുട്ടുന്തല ആവിക്കലിലെ എം. ശശിധരന്റെ 66, വിരലിൽ അണിഞ്ഞിരുന്ന മുക്കാൽ പവനിലധികം തൂക്കം വരുന്ന സ്വർണ്ണമോതിരം മാർച്ച് 21നാണ് കാണാതായത്. പ്രവാസിയായ മകൻ സജേഷ് നടത്തിയ പരിശോധനയിലാണ് മോതിരം കാണാതായ വിവരമറിഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മോതിരം കാണാതായതിന് പിന്നിൽ ആവിക്കലിലെ പ്രകാശനാണെന്ന് സംശയമുയർന്നത്.

സജേഷ് നൽകിയ പരാതിയിൽ രജിസ്റ്റർചെയ്ത കേസിൽ നടന്ന അന്വേഷണത്തിലാണ് മോതിരം മോഷ്ടിച്ചത്പ്രകാശനാണെന്ന് കണ്ടെത്തിയത്. പ്രതി കുറ്റം നിഷേധിച്ചുവെങ്കിലും മോതിരം വിൽപ്പന നടത്തിയ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളാണ് തെളിവായത്. അറസ്റ്റിലായ പ്രകാശനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.

Read Previous

രാധയെ ഊരുവിലക്കിയിട്ടില്ലെന്ന് സിപിഎം

Read Next

ഒഡിഷ സ്വദേശി ബോട്ടിനുള്ളിൽ മരിച്ച നിലയിൽ