കള്ളനോട്ടുകൾ മാറ്റാൻ പൂഴിക്കാർക്ക് ക്വട്ടേഷൻ

സ്റ്റാഫ് ലേഖകൻ

ബേക്കൽ: അമ്പലത്തറ ഗുരുപുരത്ത്  പ്രവാസിയുടെ വാടക വീട്ടിൽ പിടികൂടിയ 6.96 കോടി രൂപയുടെ കള്ളനോട്ട് സൂക്ഷിച്ചിരുന്ന വീട്ടിൽ നിന്ന് പുറത്തേക്ക് കടത്താൻ ബേക്കൽ പൂഴി സംഘത്തിന് ക്വട്ടേഷൻ കിട്ടി.

കള്ളനോട്ടുകൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യം പതുക്കെ  പുറത്തായതിനെ തുടർന്നാണ് കള്ളനോട്ട് ഇടപാടിന്റെ സൂത്രധാരൻ സുള്ള്യ സുലൈമാൻ നോട്ടുകെട്ടുകൾ മൊത്തം പള്ളിക്കരയിലെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ പൂഴി സംഘത്തിന് ക്വട്ടേഷൻ നൽകിയത്.

6.96 കോടിയുടെ നോട്ടുകൾ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ 25 ലക്ഷം രൂപയാണ് സുലൈമാൻ  പൂഴി സംഘത്തിന് ഉറപ്പു നൽകിയത്. നോട്ടുകൾ സൂക്ഷിച്ച വീടും മറ്റും പൂഴി സംഘം സ്ഥലത്തെത്തി നിരീക്ഷിച്ചു പോയിരുന്നു. ഇതോടെ പൂഴി സംഘത്തിൽ നിന്നാണ് കള്ളനോട്ടുകളെക്കുറിച്ചുള്ള വിവരം ചോർന്ന് പോലീസിലെത്തിയത്.

Read Previous

കള്ളനോട്ട് പ്രതികൾ അറസ്റ്റിൽ, സുള്ള്യ സുലൈമാനെ ബേക്കൽ ഹദ്ദാദിലെ  വീട്ടിലെത്തിച്ച് തെളിവു ശേഖരിച്ചു

Read Next

കാസർകോട്ട് എൽഡിഎഫിന് മുൻതൂക്കം പ്രചാരണത്തിൽ ഉണ്ണിത്താൻ ബഹുദൂരം മുന്നിൽ