ഗുരുപുരത്ത് പിടിച്ചെടുത്തത് 6.90 കോടിയുടെ വ്യാജനോട്ടുകൾ

സ്വന്തം ലേഖകൻ

അമ്പലത്തറ: അമ്പലത്തറ ഗുരുവനത്തെ വാടകവീട്ടിൽ നിന്നും പിടികൂടിയ വ്യാജ കറൻസികളുടെ മൂല്യം 6.96 കോടിെയന്ന് പോലീസിെന്റ എഫ്.ഐ.ആർ. വ്യാജ കറൻസികൾ പിടികൂടിയ സംഭവത്തിൽ വീട്ടിലെ താമസക്കാരനായ അബ്ദുൾ റസാഖിനെപ്രതിയാക്കി അമ്പലത്തറ പോലീസ് കേസെടുത്തു. മാർച്ച് 20ന് നടന്ന പരിശോധനയിലാണ് ഗുരുപുരത്തെ വീട്ടിനുള്ളിൽ നിന്നും പോലീസ് വ്യാജ കറൻസി ശേഖരം പിടികൂടിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് അമ്പലത്തറ പോലീസ് നോട്ടുകൾ മുഴുവൻ എണ്ണിത്തീർത്തത്. പിടിച്ചെടുത്ത നോട്ടുകൾ 2000 രൂപയുടെ നിരോധിച്ച നോട്ടുകളാണെന്നാണ് പോലീസിന്റെ വിശദീകരണം.

ഗുരുപുരത്ത് നിന്ന് പിടികൂടിയ നിരോധിത കറൻസി നോട്ടുകൾ ഇന്ന്കോടതിയിൽ ഹാജരാക്കുെമന്ന് അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ കെ. പ്രജീഷ് പറഞ്ഞു. വ്യാജനോട്ടുകൾ പിടികൂടിയ സംഭവത്തിൽ അബ്ദുൾ റസാഖിനെ മാത്രം പ്രതി ചേർത്താണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐ.പി.സി 489 സി വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഏഴ് വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നത്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതാ യി പോലീസ് അറിയിച്ചു.

Read Previous

കള്ളനോട്ട് ഒളിപ്പിച്ചത് പ്രവാസിയുടെ വാടക വീട്ടിൽ

Read Next

പാർക്കിംഗ് സ്ഥലം കൈയടക്കി ചരക്ക് ലോറികൾ