ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്ത് പോലീസ് പിടികൂടിയ എട്ടരക്കോടി രൂപയുടെ ഇന്ത്യൻ കള്ളനോട്ട് കേസ്സ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കും. കേസ്സിലെ പ്രതികൾ കർണ്ണാടകയിലും കേരളത്തിലുമുള്ളവരാണ്. മുഖ്യപ്രതി ബേക്കൽ മവ്വൽ ഹദ്ദാദിൽ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്ന ദക്ഷിണ കർണ്ണാടക സുള്ള്യ സ്വദേശി സുലൈമാൻ വീട് അടച്ചു പൂട്ടിയാണ് മുങ്ങിയത്. സുലൈമാന് പുറമെ ഈ കേസ്സിൽ രണ്ടാം പ്രതിയാകുമെന്ന് ഉറപ്പായ പാണത്തൂർ സ്വദേശി അബ്ദുൾ റസാഖും നാട്ടിൽ നിന്ന് കടന്നുകളഞ്ഞു.
കേരളം, കർണ്ണാടക, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഈ കള്ളനോട്ടിന്റെ ഉറവിടമെന്നതിനാൽ, മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള പഴുതടച്ച അന്വേഷണം അനിവാര്യമായതിനാൽ ഈ കള്ളനോട്ട് കേസ്സ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുന്നതായിരിക്കും ഉചിതമെന്ന് പോലീസ് തലത്തിൽ ആലോചനയും നടക്കുന്നുണ്ട്.
അമ്പലത്തറ ഗുരുപുരത്തുള്ള പ്രവാസിയുടെ വാടക വീട്ടിൽ നിന്നാണ് അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിൽ 8 കോടി 60 ലക്ഷം രൂപയുടെ രണ്ടായിരം രൂപ നോട്ടുകൾ പിടിച്ചെടുത്തത്. നിലവിൽ ഈ കള്ളനോട്ട് കേസ്സിൽ 2 പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പാണത്തൂർ സ്വദേശി അബ്ദുൾ റസാക്കാണ് 52, നോട്ട് പിടികൂടിയ ഗുരുപുരത്തെ വാടകവീട്ടിൽ താമസിച്ചിരുന്നതെങ്കിലും സുള്ള്യ സുലൈമാനാണ് കള്ളനോട്ടിന്റെ കേന്ദ്ര ബുദ്ധിയെന്ന് അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്. സുലൈമാൻ കഴിഞ്ഞ പത്തു വർഷമായി ബേക്കൽ ഹദ്ദാദിൽ വാടക വീട്ടിൽ താമസിക്കുന്നുണ്ട്. പരയങ്ങാനത്ത് ഒരു കോടി രൂപ ചിലവു കണക്കാക്കുന്ന മണി മന്ദിരം നിർമ്മാണത്തിലാണ്.