കള്ളനോട്ടിന്റെ സൂത്രധാരനും സഹായിയും മുങ്ങി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഏഴരക്കോടി രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ സൂത്രധാരൻ ദക്ഷിണ കർണ്ണാടക സുള്ള്യ സ്വദേശി സുലൈമാനും  51, പാണത്തൂർ സ്വദേശി അബ്ദുൾ റസാക്കും നാട്ടിൽ നിന്ന് മുങ്ങി. ഇരുവരെയും കണ്ടെത്താൻ കേരള പോലീസ് കർണ്ണാടക പോലീസിന്റെ  സഹായം തേടി. 

സുള്ള്യയിൽ നിന്ന് പത്തുവർഷം മുമ്പ് ബേക്കൽ പോലീസ് പരിധിയിൽ മവ്വൽ ഹദ്ദാദിലെ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്ന  സുലൈമാൻ ഇന്ന് അതിസമ്പന്നനാണ്.   പരയങ്ങാനത്ത് നിർമ്മാണത്തിലിരിക്കുന്ന  സുലൈമാന്റെ വീടിന് ഒരു കോടി രൂപയിലധികം ചിലവുവരും.

കുടകു സ്വദേശിനിയായ ഭാര്യയ്ക്കൊപ്പം ബേക്കൽ ഹദ്ദാദിൽ താമസിച്ചുവരുന്ന സുലൈമാൻ അടുത്തിടെയാണ് പണക്കാരനായത്. ഹദ്ദാദിലുള്ള സുലൈമാന്റെ വാടക വീട് മൂന്ന് ദിവസമായി അടച്ചിട്ടിരിക്കയാണ്.  അമ്പലത്തറയിൽ പോലീസ് പിടികൂടിയത് രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ്. 

കർണ്ണാടകയിലോ, ശിവകാശിയിലോ രഹസ്യമായി അച്ചടിച്ച് കേരളത്തിലേക്ക് കടത്തിയ ഒറിജിനൽ 2000 രൂപാ നോട്ടുകളെ വെല്ലുന്ന കള്ളനോട്ടുകളാണ്  പിടികൂടിയത്.  സുള്ള്യ സുലൈമാനാണ് കള്ളനോട്ടിന്റെ കേന്ദ്ര ബുദ്ധിയെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.  സുലൈമാന്റെ കള്ളനോട്ടു വ്യാപാരത്തിൽ മുഖ്യപങ്കാളിയായ പാണത്തൂർ സ്വദേശി അബ്ദുൾ റസാക്കും മുങ്ങിയിട്ടുണ്ട്.

LatestDaily

Read Previous

 റിയാസ് മൗലവി വധക്കേസ്  വിധി വീണ്ടും മാറ്റി

Read Next

നിരോധിത കറൻസി റെയ്ഡിന് പിന്നിൽ നോട്ടിടപാട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പിക