ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രവി പാലയാട്
തലശേരി: ചിറക്കര കെ.ടി.പി. മുക്കിലെ ഇരു നില വീട്ടിൽ കടന്നുകയറിയ ആയുധധാരികളായ മോഷ്ടാക്കൾ വയോധികയായ വീട്ടമ്മയെ കത്തിമുനയിൽ ബന്ദിയാക്കി പണ്ടങ്ങളും പണവും കൊള്ളയടിച്ചു രക്ഷപ്പെട്ടു. കെ.ടി.പി. മുക്കിൽ നിന്നും കണ്ടിക്കലിലേക്ക് നീളുന്ന റോഡിലെ പോക്കറ്റ് വഴിയിലുള്ള ഫിഫാ സിൽ ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടാണിത്’. ആൺ മക്കളെല്ലാം ഗൾഫിലാണുള്ളത്. വീട്ടമ്മയായ 68 കാരി ചെറുവക്കര അഫ്സത്ത് താഴെയും മകൾ അൻസിയും പ്ലസ് വൺ വിദ്യാർത്ഥിനിയായ ചെറുമകൾ ഇഷയും മുകൾ നിലയിലുമായി ഉറങ്ങുന്നതിനിടയിലാണ് വീടിന്റെ മുൻ വശത്തെ ഗ്രിൽസും ഡബിൾ ലോക്കുള്ള പൂമുഖ വാതിലും തകർത്ത് അകത്ത് കയറിയ രണ്ടംഗ സംഘം ആറര പവനോളം വരുന്ന ആഭരണങ്ങളും 10,000 രൂപയും കൊള്ളയടിച്ചത്.
നോമ്പ് തുറ കഴിഞ്ഞ ശേഷം രാത്രി ഒന്നര മണിക്കാണ് അഫ്സത്തും മകളും കൊച്ചു മകളും ഉറങ്ങാൻ കിടന്നത്. പുലർച്ചെ മൂന്നോടെ അസാധാരണ ശബ്ദം കേട്ടതിനെ തുടർന്ന് അഫ്സത്ത് ഉണർന്നിരുന്നു. പിന്നെ നിസ്കരിച്ച് കിടന്നു. ഇതിൽ പിന്നീട് മൂന്നരയോടെ കതകിൽ തട്ടുന്ന ശബ്ദം കേട്ട് വീണ്ടും അഫ്സത്ത് എഴുന്നേറ്റു .
മുകളിൽ കിടക്കുന്ന മകൾ വിളിക്കുന്നതാവുമെന്ന് കരുതി കിടപ്പുമുറിയുടെ വാതിൽ തുറന്നു. തത്സമയം അകത്തേക്ക് ഇരച്ചുകയറിയ മോഷ്ടാക്കൾ വയോധികയായ വീട്ടമ്മയെ ബലമായി പിന്നോട്ട് തള്ളി ക്കൊണ്ടുപോയി മുറിയിലെ കസേരയിൽ ഇരുത്തി – കഴുത്തിന് കത്തി ചേർത്തുപിടിച്ചാണ് സ്വർണ്ണവും പണവും ആവശ്യപ്പെട്ടത്.
ഭയന്ന് വിറച്ച അഫ്സത്ത് ഇവിടെ പണമില്ലെന്ന് പറഞ്ഞെങ്കിലും കള്ളൻമാർ വിട്ടില്ല. വയോധികയുടെ കഴുത്തിലും കാതിലും കൈയ്യിലുമുള്ള ആഭരണങ്ങൾ ബലമായി അഴിച്ചെടുത്തു. തൊട്ടടുത്ത മുറിയിലെ മേശ വലിപ്പുകളിൽ സൂക്ഷിച്ച 10,000 രൂപയും രണ്ടര പവൻ പണ്ട ങ്ങളും എ.ടി. എം. കാർഡും കൈക്കലാക്കി.
അഫ്സത്ത് കൈയ്യിലിട്ട വള മുക്കുപണ്ടമായിരുന്നു. ഇത് ഉൾപെടെയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. കവർച്ചക്കിടയിൽ അഫ്സത്ത് ബഹളം വച്ചതോടെ മുകൾ നിലയിൽ നിന്നും മകൾ വാതിൽ തുറന്നു- ഈ ശബ്ദം കേട്ടതോടെയാണ് മോഷ്ടാക്കൾ വീട്ടിൽ നിന്നും രക്ഷപ്പെട്ടത്.
ഈ വീടിന്റെ സമീപമുള്ള മറ്റ് രണ്ട് വീടുകളിലും മോഷ്ടാക്കൾ കയറിയിരുന്നു. ഇവിടെ നിന്നും കൈക്കലാക്കിയ കൊടുവാൾ ഉപയോഗിച്ചാണ് ഫിഫാ സിന്റെ ഗ്രില്ലും വാതിലും തകർത്തത്. വിവരം ലഭിച്ച് തലശേരി പോലീസ് എത്തി അന്വേഷണം നടത്തി. കണ്ണൂരിൽ നിന്ന് ശ്വാനസേനയും വിരലടയാള വിദഗ്ദരും എത്തി.-