അജാനൂരിൽ മഞ്ഞപ്പിത്ത രോഗ ഭീഷണി

സ്വന്തം ലേഖകൻ

അജാനൂർ: അജാനൂർ പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ  മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്തതിന്റെ  അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കൊളവയൽ പ്രദേശത്ത് നിന്ന് മഞ്ഞപ്പിത്ത രോഗം ബാധിച്ച ചിലർ സ്വകാര്യ ആശുപത്രി യിൽ ചികിത്സയിലാണ്.

ജല ദൗർലഭ്യമുള്ള കിണറുകളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ക്ലോറിനേഷൻ നടത്തണം, തിളപ്പിച്ചാറ്റിയ വെള്ളം  മാത്രമേ കുടിക്കുവാൻ പാടുള്ളൂ, ഇഫ്താർ വിരുന്ന് പോലുള്ള പൊതുപരിപാടികളിൽ ജ്യൂസുകളും മറ്റും ഗുണനിലവാരമുള്ള വെള്ളത്തിൽ മാത്രമെ തയ്യാറാക്കാൻ  പാടുള്ളൂ,  നോമ്പു തുറക്കുള്ള പാനീയവും ശുദ്ധമാണോയെന്ന്  ഉറപ്പ് വരുത്തണം, വഴിയോരങ്ങളിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ഉപ്പിലിട്ടതും എരിവുള്ളതുമായ വിഭവങ്ങൾ ജല ജന്യ രോഗ വ്യാപനത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളായ പനി, ശരീര വേദന, ക്ഷീണം, ഛർദ്ദി, മൂത്രത്തിനും കണ്ണിനും മഞ്ഞനിറം  തുടങ്ങിയവ ഉണ്ടെങ്കിൽ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

Read Previous

ജില്ലാ ആശുപത്രി വളപ്പിൽ നിർത്തിയിട്ട വാഹനങ്ങളിൽ മോഷണം പതിവാകുന്നു

Read Next

 റിയാസ് മൗലവി വധക്കേസ്  വിധി വീണ്ടും മാറ്റി