പ്രചാരണത്തിന് ദിവസം ലഭിച്ചത് വിനയാകുമെന്ന ആശങ്കയിൽ  മുന്നണികൾ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: കേരളത്തിൽ വോട്ടെടുപ്പിന് നാൽപ്പത് ദിവസത്തോളം സമയം ലഭിച്ചത് വിനയാകുമോ എന്ന് മുന്നണികൾക്ക് ആശംങ്ക. രാഷ്ട്രീ പാർട്ടികൾക്ക് കൂടുതൽ ദിവസം പ്രചാരണത്തിന് ലഭിക്കുന്നത് ഗുണകരമാണെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും, ദിവസം കൂടിയത് ഗുണം ചെയ്യില്ലെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തുൽ.പ്രചാരണത്തിന് ദിവസം കൂടിയത് സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുമെന്ന് പാർട്ടികൾ കണക്ക് കൂട്ടുന്നു. റമദാന്റെ വരവും കനത്ത ചൂടും ഇപ്പോൾ തന്നെ പ്രചാരണത്തെ  ബാധിച്ചിട്ടുണ്ട്. 

ചൂട് കൂടുതൽ കടുക്കുമ്പോൾ പൊരി വെയിലത്ത് പ്രചാരണത്തിനിറങ്ങുന്നത് പ്രവർത്തകരെ അലോസരപ്പെടുത്തും.  ഈദുൽ ഫിത്തർ, വിഷു, ഈസ്റ്റർ ആഘോഷ വേളയിലും പ്രചാരണങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.  പ്രതിദിനം ഓരോ അസംബ്ലി മണ്ഡല തലത്തിലും ലക്ഷങ്ങൾ ഇപ്പോൾ തന്നെ ചിലവുണ്ട്. ദിവസങ്ങൾ കൂടുതലായി പ്രചരണത്തിന് കിട്ടുന്നത്  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീക്കുന്നത്. 

ഓരോ ദിവസവും പ്രചാരണ വിഷയങ്ങൾ മാറി മറിയുന്നതും കൂടുതൽ സാമ്പത്തിക പ്രയാസത്തിലേക്കാണ്  പാർട്ടികളെ എത്തിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പുണ്ടായ വിഷയങ്ങൾക്ക് ഇപ്പോൾ പ്രചരണ രംഗത്ത്  മങ്ങലേറ്റിരിക്കുന്നു. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം  വന്നതോയെ പ്രചാരണത്തിന്റെ പ്രധാന വിഷയം പൗരത്വ നിയമ ഭേദഗതിയാണ്. 

മണ്ഡലങ്ങളിൽ  ഇപ്പോഴുള്ള ആവേശം  എത്രകണ്ട് നിലനിർത്താൻ കഴിയുമെന്നത് പാർട്ടികളെ ആശങ്കപ്പെടുത്തുന്നതാണ്. വളരെ മുമ്പേതന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും ഇപ്പോൾ വിനയായി മാറി. ഇടതുമുന്നണി നേരത്തേ സ്ഥാനാർത്ഥിയെ  പ്രഖ്യാപിച്ചപ്പോൾ യുഡിഎഫും ധൃതിപ്പെട്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. 

തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ ഉണ്ടാവുമെന്നതായിരുന്നു നേരത്തെയുണ്ടായ കണക്ക് കൂട്ടൽ.  അതിനാലാണ് സ്ഥാനാർത്ഥികളെ വേഗം പ്രഖ്യാപിക്കാനിടയാക്കിയത്. ഇടതു വലതു മുന്നണികൾ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയെങ്കിലും   ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയായിരുന്നു. 

ബിജെപിക്കാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരെയില്ലെന്ന് പറയാം. മുന്നണികൾ ബൂത്ത് തല യോഗങ്ങൾ വരെ പൂർത്തിയാക്കിക്കഴിഞ്ഞു. വീടു കയറിയുള്ള വോട്ടഭ്യർത്ഥനയും തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ വോട്ടെടുപ്പ്  തീയ്യതി പ്രഖ്യാപിച്ചതോടെ ആദ്യത്തെ ആവേശത്തിന് മങ്ങലേറ്റ മട്ടാണ് 

LatestDaily

Read Previous

പ്രശ്നക്കാർ അനധികൃത ഓട്ടോ ഡ്രൈവർമാരെന്ന് സംയുക്ത കോഡിനേഷൻ കമ്മിറ്റി, അനധികൃത ഓട്ടം തടയും

Read Next

ചാലിങ്കാൽ ബസ്സപകടം ;  ജില്ലാ ആശുപത്രിയിൽ 44 പേർ ചികിൽസയിൽ