ചാലിങ്കാൽ ബസ്സപകടം ;  ജില്ലാ ആശുപത്രിയിൽ 44 പേർ ചികിൽസയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പെരിയ ചാലിങ്കാലിൽ ഡ്രൈവറുടെ മരണത്തിനിടയാക്കിയ  ബസപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ്.  ഇന്നലെ വൈകുന്നേരം 4 മണിക്കാണ് മംഗളൂരുവിൽ നിന്നും കണ്ണൂരിലേ ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പെരിയ ചാലിങ്കാൽ മൊട്ടയിൽ തലകീഴായി മറിഞ്ഞത്.

ബസ് യാത്രക്കാരായിരുന്ന ഡോഃ ചന്ദ്ര മോഹനന്റെ പരാതിയിലാണ് അപകടമുണ്ടാക്കിയ കെ.എൽ. 14 എൻ 599 ബസിന്റെ ഡ്രൈവർക്കെതിരെ േകസെടുത്തത്. ബസോടിച്ചിരുന്ന കാസർകോട് പാറക്കട്ട വിവേകാനന്ദ   നഗറിലെ ചേതൻകുമാർ 36, മരിച്ചിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ 44 പേർ ജില്ലാ  ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരിൽ ആരുടേയും ആരോഗ്യ നില  ഗുരുതരമല്ല. ബസ്സിനുള്ളിൽ കുടുങ്ങിയവരെ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ്   പുറത്തെടുത്തത്. 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊളവയൽ ഇട്ടമ്മലിലെ അബ്ദുൾ റഹ്മാൻ, ബസ് കണ്ടക്ടർ പയ്യന്നൂരിലെ ശശിധരൻ എന്നിവർ യഥാക്രമം മംഗളൂരുവിലെ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ചികിൽസയിലാണ്

LatestDaily

Read Previous

പ്രചാരണത്തിന് ദിവസം ലഭിച്ചത് വിനയാകുമെന്ന ആശങ്കയിൽ  മുന്നണികൾ

Read Next

വയോധികയെ കത്തിമുനയിൽ ബന്ദിയാക്കി  കൊള്ളയടിച്ചു