ഹോട്ടൽ മുറിയിൽ പീഡനം

പയ്യന്നൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പ്രലോഭിപ്പിച്ച് പറശ്ശിനിക്കടവിലും തൃശൂരിലും പയ്യന്നൂരിലെ ലോഡ്ജിലുമെത്തിച്ച് പീഡിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്ത ശേഷം കൈയൊഴിഞ്ഞ  ബസ് ഡ്രൈവർക്കെതിരെ   പയ്യന്നൂർ പോലീസ് കേസെടുത്തു. 

പഴയങ്ങാടിക്ക് സമീപത്തെ 39കാരിയുടെ  പരാതിയിലാണ് മാടായി വെങ്ങരയിലെ പ്രവീണിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി 2021 മുതൽ പറശിനിക്കടവിലെ ലോഡ്ജിലും തൃശൂരിലെ ലോഡ്ജിലും താമസിപ്പിച്ച് പ്രതി പീഡിപ്പിക്കുകയും പിന്നീട് പയ്യന്നൂരിലെ ലോഡ്ജിൽ കൊണ്ടുവന്ന് താമസിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. 

ഇക്കാലയളവിൽ യുവതിയുടെ കയ്യിലുണ്ടായിരുന്ന സ്വർണ്ണവും പണവും പ്രവീൺ  തട്ടിയെടുത്തു. വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് യുവതി പോലീസിൽ പരാതിയുമായെത്തിയത്. പീഡനം നടന്നത് പയ്യന്നൂരിലായതിനാൽ പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Read Previous

തുറമുഖം കടലാസിൽ; തീരദേശ വാസികൾ തിര. ബഹിഷ്കരിക്കും 160 കുടുംബങ്ങൾ ഇത്തവണ വോട്ട് ചെയ്യില്ല

Read Next

ഓട്ടോ സ്റ്റാന്റിന്റെ പേരിൽ തൊഴിലാളി സംഘർഷം