പതിനാലുകാരിയെ പീഡിപ്പിച്ച പിതാവും ബന്ധുവും കസ്റ്റഡിയില്‍, പീഡനം കാഞ്ഞങ്ങാട്ടും

Stop domestic abuse. Women violence and abuse concept. Social issues, abuse and aggression on women. Cartoon vector illustration on flat style.

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മഞ്ചേശ്വരത്തും കാഞ്ഞങ്ങാട്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി.  പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് പോക്സോ വകുപ്പ് പ്രകാരം പെൺകുട്ടിയുടെ പിതാവിനും ബന്ധുനുവിമെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളായ അന്‍പത് വയസ്സുള്ള പിതാവിനെയും 22 വയസ്സുള്ള ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധന നടത്തി അറസ്റ്റു രേഖപ്പെടുത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. 

മഞ്ചേശ്വരത്ത് വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാലുകാരിയെയാണ് ബന്ധുവായ യുവാവ് വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് വീട്ടിനുള്ളിൽ നിന്നും എടുത്തു കൊണ്ടുപോയി തൊട്ടടുത്ത അംഗൺവാടി വരാന്തയിൽ പീഡനത്തിനിരയാക്കിയത്. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.  ഈ സംഭവത്തില്‍ അടുത്ത ബന്ധുവായ വൃദ്ധനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് പോക്സോ പ്രകാരം കേസെടുത്തു

Read Previous

ബ്ലേഡ് ഇടനിലക്കാരൻ മുങ്ങി

Read Next

ജില്ലാ ആശുപത്രി തസ്തികകളിൽ  കടിച്ചുതൂങ്ങി താൽക്കാലിക ജീവനക്കാർ