സൈബർ തട്ടിപ്പ്: 43.58 ലക്ഷം തട്ടിയെടുത്തു

സ്വന്തം ലേഖകൻ

ബേക്കൽ: സൈബർ തട്ടിപ്പ് സംഘം ബേക്കൽ പോലീസ്  സറ്റേഷൻ പരിധിയിലെ രണ്ടു പേരിൽ നിന്നായി തട്ടിയെടുത്തത് 43,58,785 രൂപ, വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടമായവരുടെ പരാതികളിൽ ബേക്കൽ പോലീസ് 2  കേസുകൾ റജിസ്റ്റർ ചെയ്തു.

പൂച്ചക്കാട് ശിവ നിവാസിലെ തൃക്കണ്ണാട് സഞ്ജയകുമാർ കൃഷ്ണ 54, എന്നിവരാണ് തട്ടിപ്പിനിരയായത്. 2024 ഫെബ്രുവരി 9 മുതൽ 22 വരെയുള്ള കാലയളവിലാണ് കിരൺകുമാർ  വാട്സ്ആപ്പ് ചതിയിൽപ്പെട്ട് 11,66,000 രൂപ  നഷ്ടപ്പെടുത്തിയത്.

2024 ജനുവരി 8 മുതൽ ഫെബ്രുവരി 6 വരെയുള്ള കാലയളവിൽ ലാഭവിഹിതം മോഹിപ്പിച്ച് വാട്സ്ആപ്പ് ഗ്രൂപ്പ്, ട്രേഡിങ്ങ് ആപ്പ് എന്നിവയുലൂടെയാണ് തട്ടിപ്പുസംഘം സഞ്ജയ കുമാർ കൃഷ്ണയുടെ 31,92,785 രൂപ തട്ടിയെടുത്തത്.

LatestDaily

Read Previous

ജ്വല്ലറി മോഷണം: 10 പവൻ ചെറുവത്തൂരിൽ കണ്ടെത്തി

Read Next

വ്യാപാര ലൈസൻസ് പുതുക്കൽ നഗരസഭയിൽ സങ്കീർണ്ണം