വായ്പ മോഹിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കാഞ്ഞങ്ങാട് യുവാവ് പിടിയിൽ 

സ്വന്തം ലേഖകൻ

മട്ടന്നൂർ:  സോഷ്യൽ മീഡിയ വഴി വായ്പ ശരിയാക്കി തരാമെന്ന്  വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കാഞ്ഞങ്ങാട് സ്വദേശിയെ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി അസിഫ മൻസിലിൽ മുഹമ്മദ് ഹനീഫിനെയാണ് 20, മട്ടന്നൂർ ഡിവൈഎസ്.പി, കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ എസ്.ഐ.ആർ.എൻ.പ്രശാന്തും സംഘവും കാഞ്ഞങ്ങാട്ട് പിടികൂടിയത്. 

ഒരു ലക്ഷം രൂപ വായ്പ വാഗ്ദാനം നൽകി വാട്സ് ആപ്പ് സന്ദേശം നൽകി പണം തട്ടിയെടുത്തുവെന്ന മട്ടന്നൂർ വലിയപറമ്പ പി.ആർ നഗറിലെ പി. സതീശന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് നിരവധി പേരെ തട്ടിപ്പിനിരയാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത വിരുതനെ പോലീസ് വലയിലാക്കിയത്.

ഒരു ലക്ഷം രൂപ വായ്പ വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും പ്രൊസസിംഗ് ഫീസായി നാല് തവണകളായി പ്രതി ഡൽഹിയിലെ ഗീത എന്നിവരുടെ പേരിലെ വ്യാജ അക്കൗണ്ടിലേക്ക് 1,17,000 രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു.  പിന്നീട് കാഞ്ഞങ്ങാട്ടെ സെയ്ഫുദ്ദീന്റെ പേരിൽ കാഞ്ഞങ്ങാട്ടെ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പണം ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു. ഈ അക്കൗണ്ടിൽ പണം എത്തിയ ഉടൻ മെസേജ് വന്ന പ്രകാരം പ്രതി പണം കൈക്കലാക്കി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കബളിപ്പിക്കുകയായിരുന്നു.

രണ്ട് മാസത്തിനുള്ളിൽ പ്രതി ഇത്തരത്തിൽ 37 ലക്ഷം രൂപ കൈക്കലാക്കി ആഢംബര ജീവിതം നയിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.വിവിധ ജില്ലകളിൽ പ്രതി സമാനമായ രീതിയിൽ നിരവധി പേരെ തട്ടിപ്പിനിരയാക്കിയ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഡി വൈ .എസ് .പി .കെ.വി. വേണുഗോപാലിന്റെനേതൃത്വത്തിൽ പ്രതിയെ വിശദമായി  ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും

LatestDaily

Read Previous

ഉണ്ണിത്താന്‍  കാസര്‍കോട് തിരിച്ചുപിടിക്കുമോ?

Read Next

ജ്വല്ലറി മോഷണം: 10 പവൻ ചെറുവത്തൂരിൽ കണ്ടെത്തി