ജ്വല്ലറി മോഷണം: 10 പവൻ ചെറുവത്തൂരിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ചെറുവത്തൂർ  ജ്വല്ലറി മോഷണക്കേസിൽ മോഷ്ടിക്കപ്പെട്ട 184 ഗ്രാം സ്വർണ്ണത്തിൽ നിന്നും 10 പവന്റെ സ്വർണ്ണാഭരണങ്ങൾ ചെറുവത്തൂരിലെ മറ്റൊരു ജ്വല്ലറിയിൽ നിന്നും സ്വർണ്ണ ഇടപടുകാരനിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. ചെറുവത്തൂർ സിറ്റിഗോൾഡ് ജീവനക്കാരായ കർണ്ണാടക ബെൽത്തങ്ങാടിയിലെ ഇർഫാനാണ് 26, പണിയെടുക്കുന്ന സ്ഥാപനത്തിൽ നിന്നും 71 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം  മോഷ്ടിച്ച് മറിച്ചു വിറ്റത്.

ജ്വല്ലറി ഡയറക്ടറുടെ പരാതിയിൽ ചന്തേര പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലായ പ്രതിയെ തെളിവെടുപ്പിനായി കോടതി പോലീസിന് വിട്ടു നൽകിയിയിരുന്നു. എസ്ഡിപിഐ യുടെ വിദ്യാർത്ഥി സംഘടനയായ കാംപസ് ഫ്രണ്ട് പ്രവർത്തകനാണ് ഇർഫാൻ കൈമാറിയത്. പോലീസ് അന്വേഷണത്തിനെത്തുന്നതിന് മുമ്പേ ബെൽത്തങ്ങാടി സ്വദേശിയായ ക്യാംപസ് ഫ്രണ്ട് പ്രവർത്തകൻ രക്ഷപ്പെട്ടിരുന്നു.

ചന്തേര എസ്.ഐ. എം വിപിൻ കുമാർ, ഏ.എസ്.ഐ സുരേഷ്കുമാർ ക്ലായിക്കോട്, സീനിയർ സിവിൽ പോലീസ് ഒാഫീസർ ഷിജിത്ത് കോറോം എന്നിവരടങ്ങുന്ന സംഘമാണ് തൊണ്ടിമുതൽ ചെറുവത്തൂരിൽ നിന്നും വീണ്ടെടുത്തത്.

Read Previous

വായ്പ മോഹിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കാഞ്ഞങ്ങാട് യുവാവ് പിടിയിൽ 

Read Next

സൈബർ തട്ടിപ്പ്: 43.58 ലക്ഷം തട്ടിയെടുത്തു