ആ കള്ളപ്പണം വന്നത് കാസർകോട്ടു നിന്ന്

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പോലീസ് പിടികൂടിയ 59 ലക്ഷം കള്ളപ്പണം കാഞ്ഞങ്ങാട്ടെത്തിയത്  കാസർകോട്ട് നിന്ന്. കുശാൽ നഗറിൽ ഒരു കാറിൽ കുഴൽപ്പണം നൽകാൻ ആളെത്തേടുകയായിരുന്ന കാസർകോട്ടെ എതിർത്തോട് സ്വദേശി മൊയ്തീൻ ഷായെ 54, ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദാണ് വലയിൽ വീഴ്ത്തിയത്.

കുശാൽ നഗറിൽ പണം കൈമാറാനുള്ള ആളെക്കുറിച്ച് മൊയ്തീൻ ഷാ മിണ്ടിയില്ല. തൽസമയം അതിഞ്ഞാലിലും ചിത്താരിയിലും  ഏഴു ലക്ഷം രൂപ രണ്ടുപേർക്ക് കൈമാറിയതായി മൊയ്തീൻ ഷാ വെളിപ്പെടുത്തി. മൊത്തം 57 ലക്ഷം രൂപ വിതരണത്തിനേൽപ്പിച്ചത് കാസർകോട് സ്വദേശിയാണ്. ഇയാൾ നാട്ടിലില്ലെന്നും ദുബായിലാണെന്നും ഷാ പറഞ്ഞു.

ബാക്കിയുള്ള 49 ലക്ഷം  രൂപ പടന്നയിൽ ഒരാൾക്ക്  കൈമാറാനുള്ളതാണെന്ന്   മൊയ്തീൻ ഷാ പറഞ്ഞു.  പിടിച്ചെടുത്ത 49 ലക്ഷം രൂപ പോലീസ് ഹോസ്ദുർഗ് കോടതിക്ക് കൈമാറി. മൊയ്തീൻ ഷായെ  പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.  പണത്തിന്റെ ഉറവിടം കോടതിയെ ബോധ്യപ്പെടുത്തിയാൽ കോടതിയാണ് ഈ പിടിക്കപ്പെട്ട കള്ളപ്പണത്തിന്റെ കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത്.

Read Previous

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ  ചുറ്റിക്കറങ്ങുന്ന യുവാവിൽ ദുരൂഹത

Read Next

കാഞ്ഞങ്ങാട്ട് എൻഐഏ, റെയ്ഡ് യുവാവിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി