ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: കാണിയൂര്‍ പാതയ്ക്കും എയിംസിനും സംസ്ഥാന സര്‍ക്കാര്‍ വിഘാതം നിന്നതായി യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച വോട്ടങ്കം-24 പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താല്‍പര്യം കോഴിക്കോട് കിനാനലൂരാണ്. പല പ്പോഴും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതായും രാജ് മോഹന്‍ ഉണ്ണിത്താന്‍ സൂചിപ്പിച്ചു.
അതുപോലെ തന്നെയാണ് കാഞ്ഞങ്ങാട്-കാണിയൂര്‍ പാത യെക്കാള്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനും താല്‍പര്യമെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. എന്നാല്‍ അത് നടപിലാക്കാനുള്ള അപ്രായോഗികത കാരണം നിലവില്‍ കാണിയൂര്‍ പാതയില്‍ മുഖ്യമന്ത്രിയും എല്‍.ഡി.എഫിനും താല്‍പര്യം വന്നതായും ഉണ്ണിത്താന്‍ കൂട്ടി ചേര്‍ത്തു. എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും സംസ്ഥാന സര്‍ക്കാര്‍ നിലവിലുള്ള ലിസ്റ്റിലുള്ളവരെ ഒഴിവാക്കി ക്രൂരത കാണിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ തവണ കാസര്‍കോട്ടെ ജനതയ്ക്ക് അബദ്ധം പറ്റിയതായുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്റെ ആരോപണത്തിനെതിരെയും ഉണ്ണിത്താന്‍ തുറന്നടിച്ചു. കാസര്‍കോട് മണ്ഡലക്കാരെ മണ്ടന്‍മാരാക്കുന്നതിന് തുല്യമാണ് ഈ ആ രോപണം. ഞാനറിയുന്ന കാസര്‍കോട്ടുക്കാര്‍ അത്തരക്കാരല്ല. അവര്‍ ബുദ്ധിപരമായി ചിന്തിക്കുന്നവരാ ണെന്നും ഇക്കാര്യത്തില്‍ ബാലകൃഷ്ണന്‍ മാപ്പ് പറയണ മെന്നും എം.പി കൂട്ടി ചേര്‍ത്തു. താന്‍ കാസര്‍കോട്ടുകാരനാണെന്ന് പറഞ്ഞ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രചരണം നടത്തുന്നതി നെതി രെയും ഉണ്ണിത്താന്‍ വിമര്‍ശിച്ചു.
മലപ്പുറംകാരനായ ഇ.എം.എസ് നീ ലേശ്വരത്ത് വന്ന് ജയിച്ചും കണ്ണൂരുകാരനായ നായനാര്‍ തൃക്കരിപ്പൂര് വന്ന് ജയിച്ചുമാണ് മുഖ്യമന്ത്രിയായ തെന്ന കാര്യം ബാലകൃഷ്ണന്‍ മറക്കണ്ട എന്നും ഉണ്ണിത്താന്‍ കൂട്ടി ചേര്‍ത്തു. ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 608 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി രാജ് മോഹന്‍ ഉണ്ണിത്താന്‍ അവകാശപ്പെട്ടു. ഇതില്‍ ഏഴ് റെയിൽവെ മേൽപ്പാലങ്ങള്‍, സ് റ്റേഷന്‍ നവീകരണം, 376 മിനി മാസ് വിളക്കുകള്‍, പയ്യന്നൂരും കാസര്‍ കോടും അമൃത് സ്േറ്റഷനായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍, പ്രധാനമന്ത്രിയുടെ കീഴിലുള്ള 36 ചികില്‍സ സഹായങ്ങള്‍, എം.പി ഫണ്ട്, ബി.എസ്.എന്‍.എലിന് കീഴിലുള്ള 35 ടവറുകള്‍ അടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ വന്നതായി അ ദ്ദേഹം കൂട്ടി ചേര്‍ത്തു. എം.പി ഫണ്ടില്‍ നിന്നും 19.50 കോടി രൂപ ചിലവഴിച്ചു.
അതില്‍ രണ്ടര കോടി രൂപ കഴിഞ്ഞ എം.പി ചിലവഴിക്കാത്ത തൂക കൂടി ചേര്‍ത്താണെന്നും ഉണ്ണിത്താന്‍ കൂട്ടി ചേര്‍ത്തു. ദേശീയ പാത നവീകരണവുമായി ബന്ധ പ്പെട്ട 75 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടതായും ഉണ്ണിത്താന്‍ അവകാശ പ്പെട്ടു. ചെറുവത്തൂരി ലെ ജനങ്ങളു ടെ വര്‍ഷങ്ങളായുള്ള ആഗ്രഹ സാഫല്യമായി പരുശുറാമിന് സ് റ്റോപ്പ് അനുവദിച്ചു.നീ ലേശ്വരത്ത് നിരവധി ട്രെയിനുകള്‍ക്ക് സ് റ്റോപ്പ് അനുവദിച്ചു. എന്നാല്‍ ഒരു റെയില്‍ വേ ഉ ദ്യോസ്ഥന്‍ എം.പി അറിയുന്നതിന് മുമ്പ് അറിഞ്ഞ് എല്ലാവ രെയും പത്രക്കാ രെ അറിയിച്ച് ക്രെഡിറ്റ് തട്ടി യെടുക്കുന്നതായും അ ദ്ദേഹം കൂട്ടി ചേര്‍ത്തു. പ്രസ് ഫോറം പ്രസിഡന്റ് ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും ട്രഷറര്‍ ഫസലുറഹ്മാന്‍ നന്ദിയും പറഞ്ഞു