ചേച്ചിയുടെ ഭർത്താവിനൊപ്പം വീടുവിട്ട യുവതിയെ കോടതിയിൽ ഹാജരാക്കി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് :  ജ്യേഷ്ഠത്തിയുടെ ഭർത്താവിനൊപ്പം വീടുവിട്ട നവവധുവായ യുവതിയെ  പൊലീസ് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.  കല്ലൂരാവി സ്വദേശിനിയായ ിരുപതു കാരിയെ യാണ് ചിറ്റാരിക്കാൽ പോലീസ് കോടതിയിൽ ഹാജരാക്കിയത്. ഭീമനടി ചൂഴിക്കഴത്തെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് യുവതിയെ കഴിഞ്ഞ മാസം 2 ന് ഉച്ച മുതൽ കാണാതായത്. 

വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് യുവതിയെ കാണാതായത്.  ഭർത്താവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിൽ കല്ലൂരാവി സ്വദേശിയായ യുവാവാണ് ഭാര്യയുടെ അനുജത്തിയെ കൊണ്ടു പോയതെന്ന് വ്യക്തമായി. 

സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും ബംഗ്ളുരുവിലും മുംബൈയിലുമുള്ള തായി  കണ്ടെത്തിയിരുന്നു. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് പ്രകാരം ഇരുവരും ചിറ്റാരിക്കാൽ പോലീസിൽ ഹാജരാവുകയായിരുന്നു.  കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടർന്ന് യുവതി ജേഷ്ഠത്തിയുടെ ഭർത്താവിനൊപ്പം പോയി.

Read Previous

വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പ്രതി കാസർകോട്ട് പിടിയിൽ

Read Next

അരക്കോടി രൂപയുടെ കുഴൽപണം പിടികൂടി