ബ്ലേഡുടമയുടെ ഭീഷണിയിൽ പൂച്ചക്കാട് യുവാവ് ജീവനൊടുക്കി

സ്റ്റാഫ് ലേഖകൻ

ബേക്കൽ:  ബ്ലേഡ് പലിശക്കാന്റെ ഭീഷണി അസഹ്യമായതിനെതുടർന്ന്  മുപ്പതുകാരൻ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു. പള്ളിക്കര പൂച്ചക്കാട് ഭാര്യാഗൃഹത്തിൽ താമസിച്ചു വരുന്ന അമ്പലത്തറ പാറപ്പള്ളി കുതിരുമ്മൽ നദീറാണ് 32, കാഞ്ഞങ്ങാട്ടെ ബ്ലേഡുടമയുടെ കനത്ത ഭീഷണിമൂലം ജീവിതം തന്നെ അവസാനിപ്പിച്ചത്.

മത്സ്യ വിൽപ്പനക്കാരനായ നദീർ കാഞ്ഞങ്ങാട്ടെ ബ്ലേഡുകമ്പനിയുടമ വെള്ളിക്കോത്തെ രമേശനിൽ നിന്ന് അറവു പലിശയ്ക്ക് മൽസ്യ വ്യാപാരത്തിന് പണം കടം വാങ്ങിയിരുന്നു. മുതലും, ആവശ്യപ്പെട്ട പലിശയും തിരിച്ചു കൊടുത്തിട്ടും വീണ്ടും മുതൽ കിട്ടിയില്ലെന്ന് പറഞ്ഞ് രമേശൻ നദീറിനെ വീട്ടിലും മൽസ്യ വിൽപ്പന സ്ഥലത്തും ചെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നദീർ ഭാര്യാഗൃഹത്തിൽ കെട്ടിത്തൂങ്ങി ജീവിതമവസാനിപ്പിച്ചത്.  മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

Read Previous

റിയാസ് മൗലവി വധക്കേസ് വിധി മാര്‍ച്ച് 20ലേക്ക് മാറ്റി

Read Next

ബ്ലേഡുടമയുടെ ഭീഷണിക്ക് ഡിജിറ്റൽ തെളിവ്