ജ്വല്ലറി സ്വർണ്ണം മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ജ്വല്ലറിയിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന സ്വർണ്ണാഭരണങ്ങൾ കടത്തിക്കൊണ്ടുപോയി മറിച്ചുവിറ്റ ജ്വല്ലറി ജീവനക്കാരൻ അറസ്റ്റിൽ. ചെറുവത്തൂർ സിറ്റി ഗോൾഡ് ജ്വല്ലറിയിൽ ജീവനക്കാരനായ കർണ്ണാടക സ്വദേശിയാണ് ജ്വല്ലറിയിൽ നിന്നും 184 ഗ്രാം സ്വർണ്ണം പലതവണയായി കടത്തിക്കൊണ്ടുപോയി മറിച്ചുവിറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് സിറ്റി ഗോൾഡ് ജീവനക്കാരനും കർണ്ണാടക ബെൽത്തങ്ങാടി  കെൽത്താജെയിലെ മുഹമ്മദിന്റെ മകനുമായ ഇർഫാനെ  26, ചന്തേര പോലീസ് ഇൻസ്പെക്ടർ  അറസ്റ്റ് ചെയ്തു. ജ്വല്ലറിയിൽ നിന്നും തൂക്കം കൂടിയ സ്വർണ്ണാഭരണങ്ങൾ എടുത്തുമാറ്റി പകരം തൂക്കം കുറഞ്ഞ സ്വർണ്ണാഭരണങ്ങൾ കൊണ്ടുവെച്ചാണ് തട്ടിപ്പ് നടത്തിയത്.

2023 നവംബർ മാസം മുതൽ 2024 ഫെബ്രുവരി വരെയാണ് തട്ടിപ്പ് നടന്നത്. സ്വർണ്ണത്തിന്റെ കണക്കെടുപ്പിലാണ് തട്ടിപ്പ് കണ്ടുപിടിച്ചത്. 11.25 ലക്ഷംരൂപവിലമതിക്കുന്നസ്വർണാഭരണങ്ങളാണ്കാണാതായത്. ജ്വല്ലറി ഡയറക്ടർ മാണിയാട്ടെ മുഹമ്മദ് മിർസയുടെ പരാതിയിൽ ചന്തേര എസ്ഐ, എൻ.വിപിനാണ് കേസ്സന്വേഷിക്കുന്നത്.

LatestDaily

Read Previous

ഗഫൂർഹാജി പ്രതിഷേധ മാർച്ച്: 50 ആൾക്കാരുടെ പേരിൽ കേസ്സ്

Read Next

അഡ്യനടുക്ക ബാങ്ക് കവര്‍ച്ച; ബായാര്‍ സ്വദേശിയടക്കം 4 പേര്‍ പിടിയില്‍