ആത്മഹത്യ ചെയ്തത് ബിരുദ വിദ്യാർത്ഥിനി

സ്റ്റാഫ് ലേഖകൻ

ബേഡകം: പിതാവിന്റെ കടുത്ത മദ്യപാനത്തിൽ മനം നൊന്ത് മൂന്നാം കടവിലെ വീട്ടിൽ ഇന്നലെ കെട്ടിത്തൂങ്ങി മരിച്ചത് ബിരുദ വിദ്യാർത്ഥിനി. പെരിയ ശ്രീനാരായണ  കോളേജിലെ ബിരുദ വിദ്യാർത്ഥിനി അമൽ ശിവയാണ് 19, സ്വന്തം കിടപ്പു മുറിയിൽ ഇന്നലെ പകൽ തൂങ്ങി മരിച്ചത്.

അമൽ ശിവയുടെ പിതാവ് ഫൽഗുനൻ നായർ  കൂലിത്തൊഴിലാളിയാണ്. സദാ നേരവും പിതാവ് മദ്യം കഴിച്ച് വീട്ടിൽ അലോസരമുണ്ടാക്കുന്നതിനെക്കുറിച്ച് മകൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. രാത്രി മദ്യം കഴിച്ച് മദോന്മത്തനായി വീട്ടിലെത്താറുള്ള ഫൽഗുനൻ നായർ മകളെ പഠിക്കാൻ പോലും അനുവദിക്കാത്ത സാഹചര്യത്തിലാണ് അമൽ ശിവ ജീവിതമവസാനിപ്പിച്ചത്.

ഇന്നലെ കോളേജ് ദിനമായിരുന്നുവെങ്കിലും അമൽ ശിവ പോയിരുന്നില്ല.  മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വിദേശത്തുള്ള സഹോദരൻ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഫൽഗുനൻ നായരുടെ മദ്യപാനത്തെക്കുറിച്ച് വീട്ടുകാർ മുമ്പ് പോലീസിൽ പരാതിപ്പെട്ടിരുന്നു.  ഇതേത്തുടർന്ന് 6 മാസക്കാലം ഫൽഗുനൻ നായർ പോലീസ് സ്റ്റേഷനിലെത്തി ഒപ്പ് രേഖപ്പെടുത്തിയതിന് ശേഷവും ഫൽഗുനൻ മദ്യപാനം  ഉപേക്ഷിച്ചിരുന്നില്ല.

Read Previous

നീലേശ്വരം ലോ കോളേജ് പ്രഖ്യാപനത്തിലൊതുങ്ങി

Read Next

ബിജെപി സംസ്ഥാന നേതാവിന്റെ വീട്ടിൽക്കയറി ദുരൂഹത സൃഷ്ടിച്ച യുവാവ് കസ്റ്റഡിയിൽ