ഗഫൂർഹാജി പ്രതിഷേധ മാർച്ച്: 50 ആൾക്കാരുടെ പേരിൽ കേസ്സ്

സ്വന്തം ലേഖകൻ

ബേക്കൽ: പള്ളിക്കര പൂച്ചക്കാട് പ്രവാസി അബ്ദുൾഗഫൂർ ഹാജിയുടെ മരണത്തിലെ ദുരൂഹതകൾ  അകറ്റണമെന്നാവശ്യപ്പെട്ട് ബേക്കൽ പോലീസ്  സ്റ്റേഷനിലേക്ക്  ഇന്നലെ മാർച്ച് നടത്തിയ സ്ത്രീകളടക്കമുള്ള 50 ആൾക്കാരുടെ പേരിൽ പോലീസ് കേസ്സെടുത്തു.

കീക്കാനിലെ ഷക്കീല ബഷീർ, പൂച്ചക്കാട്ടെ അസുറാബി, കീക്കാനിലെ ജയശ്രീ, മാധവൻ, പൂച്ചക്കാട്ടെ ഹസീന മുനീർ, നസ്നിൻ വഹാബ്  എന്നിവർ ഒന്നുമുതൽ 5 വരെയുള്ള പ്രതികളും ശേഷിച്ച 45 പേർ കണ്ടാലറിയാവുന്ന പ്രതികളുമാണ്.

പ്രതിഷേധ മാർച്ചിനോടനുബന്ധിച്ച്  ന്യായവിരോധമായി സംഘം ചേർന്ന് ബേക്കൽ പോലീസ് സ്റ്റേഷന് മുന്നിലും, പൊതു നിരത്തിലും   ഗതാഗത തടസ്സവും,   പൊതുജന തടസ്സവും സൃഷ്ടിച്ചുവെന്നണ് കേസ്സ്.

Read Previous

ചിത്രം തെളിഞ്ഞു: കാസർകോട്ട് പോരാട്ടം കൊഴുക്കും

Read Next

ജ്വല്ലറി സ്വർണ്ണം മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ