ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
23 ഗ്രാം എംഡിഎംഏ പിടികൂടിയത് എട്ടിക്കുളം ബീച്ചിലെ താൽക്കാലിക ഷെഡ്ഡിൽ
പയ്യന്നൂര്‍: രാമന്തളി എട്ടിക്കുളം ബീച്ചില്‍ പോലീസ് റെയ്ഡിൽ ലക്ഷങ്ങളുടെ എം ഡി എം എ പിടികൂടിയ സംഭവത്തിൽ പ്രതിയെ പയ്യന്നൂർ പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ഗോവയിൽ പിടികൂടി. എട്ടിക്കുളം പള്ളി കോളനിയിലെ യോ യോ അഷറഫെന്ന കെ.എ. അഷറഫിനെയാണ് 30 പയ്യന്നൂർ ഡിവൈ.എസ്.പി, എ. ഉമേഷിന്റെ നേതൃത്വത്തിൽ എസ്.ഐ, എം.കെ. രഞ്ജിത്തും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ നവംബര്‍ 23ന് ഉച്ചക്ക് ഒന്നോടെയാണ് മാരക ലഹരിമരുന്നായ 23 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയത്. എട്ടിക്കുളം ബീച്ചിന് സമീപത്തെ താല്‍ക്കാലിക ഷെഡില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.
അന്നത്തെ പയ്യന്നൂര്‍ എസ്ഐ , എം.വി. ഷീജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പട്രോളിങ്ങിനിടയിലാണ് എംഡിഎംഎ പിടികൂടിയത്. ഷെഡില്‍ എംഡിഎംഎ കൊ ണ്ടുവെച്ചയാളെപ്പറ്റിയുള്ള അന്വേഷണത്തില്‍ പ്രതിയെപ്പറ്റി പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പ്രതി ഒളിവില്‍ പോയതിനാല്‍ കണ്ടെത്താനായില്ല.
ഇതിനിടയിലാണ് ഡാൻസാഫ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഇൻസ്പെക്ടർ ടി. കെ. മുകുന്ദന്റെ നിർദ്ദേശപ്രകാരം പോലീസ് സംഘം ഗോവയിലെത്തി പ്രതിയെ പിടികൂടിയത്.