പോലീസുദ്യോഗസ്ഥൻ  ചമഞ്ഞ് ആള്‍മാറാട്ടം

പയ്യന്നൂര്‍: എസ്പി ഓഫീസിലെ പോലീസുദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയ പാലക്കോട് സ്വദേശിക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പാലക്കോട്ടെ കെ.അന്‍സാറിനെതിരേയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. എസ്പി ഓഫീസില്‍നിന്നാണ് വിളിക്കുന്നതെന്നും പാലക്കോട് ക്രമസമാധാന പ്രശ്നമുണ്ടെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് താനെന്നും പറഞ്ഞ് പോലീസ്് സ്റ്റേഷനിലെ ലാന്റ് ഫോണിലേക്കാണ് ഇയാളുടെ മൊബൈലില്‍നിന്നും വിളിച്ചത്. 

എന്തുകൊണ്ടാണ്് ക്രമസമാധാന ഡ്യൂട്ടിക്കായി പോലീസ് പട്രോളിങ്ങിനെ നിയോഗിക്കാതിരുന്നതെന്നും,  ഡിവൈഎസ്പി, സിഐ എന്നിവര്‍ സംഭവ സ്ഥലത്ത് പോയോ എന്നും മറ്റുമാണ് ഇയാള്‍ ഫോണില്‍ ചോദിച്ചത്.  അന്വേഷണത്തില്‍ ആള്‍മാറാട്ടത്തിലൂടെയുള്ള വിളിയായിരുന്നുവെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമാണ് ആള്‍മാറാട്ടമുള്ള  വകുപ്പുകള്‍ ചേര്‍ത്ത് അൻസാറിനെതിരെ പോലീസ് കേസെടുത്തത്.

LatestDaily

Read Previous

ബസ്റ്റാന്റ് കടമുറി ലേലത്തിലും ബിനാമികൾ – ഒരാൾതന്നെ ഏഴിലധികം മുറികൾ വിളിച്ചെടുത്തു

Read Next

കുടുംബത്തിലെ 4 പേരെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു