ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ഭാര്യയ്ക്കും മക്കൾക്കും ചെലവിന് തുക നല്കാത്തതിനെത്തുടർന്ന് കുടുംബ കോടതിയിൽ കേസ് നിലനിൽക്കേ രണ്ടാം വിവാഹം കഴിക്കാനുള്ള ഓട്ടോ ഡ്രൈവറുടെ ശ്രമം ബന്ധുക്കൾ തടഞ്ഞു. അജാനൂർ കൊളവയൽ കാറ്റാടി ചെറിയ പള്ളിക്ക് സമീപത്തെ ചീനമ്മാടത്ത് നാസറെന്ന ഓട്ടോ ഡ്രൈവറാണ് കാസർകോട് കുടുംബ കോടതിയിൽ കേസ് നിലനിൽക്കേ രണ്ടാം വിവാഹത്തിന് ശ്രമിച്ചത്.
മൂവാരിക്കുണ്ട് സ്വദേശിനിയുമായുള്ള വിവാഹ ബന്ധത്തിൽ നാസറിന് 4 മക്കളുണ്ട്, അംഗൺവാടി മുതൽ പ്ലസ്ടു വരെ പഠിക്കുന്ന മക്കളുള്ള ഇദ്ദേഹം പടന്നക്കാട് കരുവളം റോഡിലെ യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതാണ് ആദ്യ ഭാര്യയുടെ ബന്ധുക്കൾ തടഞ്ഞത്. കഴിഞ്ഞ മാസമാണ് നാസർ കരുവളം യുവതിയെ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങിയത്.
നാസർ വിവാഹിതനാണെന്ന വിവരം കരുവളം സ്വദേശി യുവതിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ വിവരമറിയിച്ച കരുവളം സ്വദേശിയുടെ വീട്ടിലെത്തി നാസർ ബഹളമുണ്ടാക്കി തുടർന്ന് പോലീസെത്തിയാണ് നാസറിനെ സ്ഥലത്ത് നിന്നും നിക്കിയത്.
ആദ്യ ഭാര്യയ്ക്ക് ചെലവിന് നൽകാത്തതിനെത്തുടർന്നുള്ള കേസ് കാസർകോട് കുടുംബകോടതിയുടെ പരിഗണനയിലാണെങ്കിലും, നാസർ കോടതിയിൽ ഹാജറാകാറില്ലെന്ന് ആദ്യ ഭാര്യയുടെ ബന്ധുക്കൾ പറഞ്ഞു.