മുൻ പഞ്ചായത്തംഗത്തെ മർദ്ദിച്ച ലീഗ് പ്രവർത്തകനെതിരെ കേസ്

പയ്യന്നൂര്‍: മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ച് സിപിഎമ്മുമായി സഹകരിക്കുന്ന മുൻ പഞ്ചായത്തംഗത്തെ മർദ്ദിച്ച ലീഗ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പാലക്കോട് സെന്‍ട്രലിലെ മുന്‍ പഞ്ചായത്തംഗം കെ.സി.മുസ്തഫയുടെ 59, പരാതിയിലാണ്  ലീഗ് പ്രവര്‍ത്തകന്‍ പാലക്കോട്ടെ എം.ടി.പി അഷ്റഫിനെതിരെ പയ്യന്നൂര്‍ പോലീസ്  കേസെടുത്തത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 മണിക്ക് പാലക്കോട് ജുമാ മസ്ജിദ് ഗ്രൗണ്ടിന് സമീപത്തായിരുന്നു സംഭവം. നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി മുഖത്തടിച്ചും കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചും വീട്ടില്‍ത്തന്നെ കിടക്കുന്ന തരത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. പരിക്കേറ്റ പരാതിക്കാരന്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.

LatestDaily

Read Previous

കാസർകോട് ലോക്സഭ ഇടതു സ്ഥാനാർത്ഥി പര്യടനം തുടങ്ങി പ്രമുഖരെ വീടുകളിൽ ചെന്നുകാണുന്നു

Read Next

കാലാവധി കഴിഞ്ഞ മഹല്ല് ജമാഅത്തുകൾക്ക്  തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് വഖഫ് ബോർഡ്