സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: കാസർകോട് ലോക്സഭാ മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി സിപിഎമ്മിലെ എം.വി. ബാലകൃഷ്ണൻ മണ്ഡലത്തിൽ പര്യടനം തുടങ്ങി. ഇടതു മുന്നണി സ്ഥാനാർത്ഥി പട്ടിക ഇനിയും പ്രഖ്യാപിച്ചട്ടില്ലെങ്കിലും, കാസർകോടിന്റെ സ്ഥാനാർത്ഥി ബാലകൃഷ്ണനാണെന്ന് ഉറപ്പായതോടെയാണ് പാർട്ടി ജില്ലാ സെക്രട്ടറിയായ ബാലകൃഷ്ണൻ പര്യടനത്തിന് തുടക്കം കുറിച്ചത്.
ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രമുഖരെ വീടുകളിൽ ചെന് നേരിട്ട് കണ്ടാണ് ഇടതു സ്ഥാനാർത്ഥി തന്റെ തെരഞ്ഞെടുപ്പ പര്യടനം ആരംഭിച്ചത്. കണ്ണൂരിൽ ഇടതു സ്ഥാനാർത്ഥി എം.വി ജയരാജനും പ്രമുഖരെ കണ്ട് പര്യടനത്തിന് തുടക്കമിട്ടു.