കാലാവധി കഴിഞ്ഞ മഹല്ല് ജമാഅത്തുകൾക്ക്  തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് വഖഫ് ബോർഡ്

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: നിയമാവലി അനുസരിച്ച് കാലാവധി കഴിഞ്ഞ മഹല്ല് ജമാഅത്ത് കമ്മിറ്റികൾക്ക് ജനറൽബോഡി യോഗം വിളിച്ച് ചേർക്കാനോ നയപരമായ തീരുമാനങ്ങൾ സ്വീക്കാനോ അധികാരമില്ലെന്ന് കേരള സംസ്ഥാന വഖഫ്  ബോർഡ് ഉത്തരവിട്ടു. ഒരു പ്രാദേശിക മുസ്ലിം ജമാഅത്ത് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ നടപടിക്കായി വഖഫ് ബോർഡിൽ പരാതി നൽകിയവർക്കെതിരെ കാലവധികഴിഞ്ഞ നിലവിലുള്ള കമ്മിറ്റി ജനറൽ ബോഡി യോഗം വിളിച്ചുകൂട്ടുകയും, മഹല്ലിലെ അംഗങ്ങളെ വിലക്കുന്നതുൾപ്പടെ നടപടിയെടുക്കുകയും ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് മുൻ മഹല്ല് സെക്രട്ടറി അടക്കമുള്ള അംഗങ്ങൾ ഹൈക്കോടതിയിൽ നൽകിയ ഹരജി പരിഗണിച്ചാണ് വഖഫ് ബോർഡിന്റെ ഉത്തരവ്.

കാലവധി കഴിഞ്ഞ മഹല്ല് കമ്മിറ്റികൾ കാവൽ കമ്മിറ്റികളാണെന്നും തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി പുതിയ കമ്മിറ്റികൾ വരുന്നത് വരെ മഹല്ലിലെ ദൈനം ദിന കാര്യങ്ങൾ നടത്താൻ മാത്രമേ കാവൽ കമ്മിറ്റികൾക്ക് അധികാരമുള്ളൂവെന്ന വാദം വഖഫ് ബോർഡ് അംഗീകരിക്കുകയായിരുന്നു. വ്യക്തികൾക്കോ ഒരു വ്യക്തിക്കോ ഏതെങ്കിലും തരത്തിലുള്ള അവകാശ നിഷേധങ്ങളുണ്ടായാൽ നിയമപരമായി നേരിടാൻ നിയമാവലി  നൽകുന്ന അധികാരവും അവകാശവും  വിനിയോഗിച്ചതിന്റെ പേരിൽ അത്തരം വ്യക്തികൾക്ക് മഹല്ലിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുന്നതും മറ്റു നടപടികളെടുക്കുന്നതും സംപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും, വിധികളുടെ ലംഘനവും ക്രിമിനൽ കുറ്റവുമാണെന്ന് വഖഫ് ബോർഡ് വ്യക്തമാക്കി.

LatestDaily

Read Previous

മുൻ പഞ്ചായത്തംഗത്തെ മർദ്ദിച്ച ലീഗ് പ്രവർത്തകനെതിരെ കേസ്

Read Next

107 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ