ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മേൽപ്പറമ്പ്: മേൽപ്പറമ്പിൽ നടന്ന ഹണിട്രാപ്പ് കേസ്സിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയമുയർന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണത്തിനായി പ്രതികളെ വിട്ടുകിട്ടാൻ മേൽപ്പറമ്പ് പോലീസ് കോടതിയിൽ അപേക്ഷ നൽകും. ഉദുമ മാങ്ങാട് താമരക്കുഴി തൈവളപ്പിൽ അബ്ദുല്ലക്കുഞ്ഞിയെ 59, മംഗളൂരുവിലെ ലോഡ്ജിലെത്തിച്ച് കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനിയായ റുബീനയ്ക്കൊപ്പം നിർത്തി നഗ്ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ.
ജനുവരി 25-നാണ് ഹണിട്രാപ്പ് സംഘം അബ്ദുല്ലക്കുഞ്ഞിയെ മംഗളൂരുവിലെ ലോഡ്ജിലെത്തിച്ച് സ്ത്രീയോടൊപ്പം നിർത്തി നഗ്നചിത്രമെടുത്ത് പരസ്യപ്പെടുത്താതിരിക്കാൻ ഒരു കോടി രൂപ സംഘം ആവശ്യപ്പെട്ടത്. ജനുവരി 26-ന് അബ്ദുല്ലക്കുഞ്ഞിയെ പടന്നക്കാട്ടെ ആളൊഴിഞ്ഞ വീട്ടിൽ തടവിലാക്കിയ സംഘം ഭീഷണിപ്പെടുത്തി ആദ്യഗഡു കൈപ്പറ്റി. ബാക്കിയുള്ള തുക മേൽപ്പറമ്പിലെത്തിയാണ് കൈമാറിയത്.
30 ലക്ഷം രൂപയാവശ്യപ്പെട്ട് സംഘം വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് ഇദ്ദേഹം മേൽപ്പറമ്പ് പോലീസ്സിൽ പരാതിപ്പെട്ടത്. മേൽപ്പറമ്പ് എസ്ഐ, അരുൺമോഹന്റെ തന്ത്രപരമായ നീക്കത്തിലാണ് ഹണിട്രാപ്പ് സംഘത്തിൽപ്പെട്ട കോഴിക്കോട് പെരുമണ്ണയിലെ സിദ്ധിഖ് 37, ഭാര്യ എം.പി റുബീന 29, കാസർകോട് ഗിരിബാഗിലുവിലെ എൻ. സിദ്ധിഖ് 48, മാങ്ങാട്ടെ അഹമ്മദ് ദിൽഷാദ് 40, മുട്ടത്തൊടിയിലെ മിസ്രിയ, അബ്ദുല്ലക്കുഞ്ഞി, അതിഞ്ഞാലിലെ റഫീഖ് 42 എന്നിവർ അറസ്റ്റിലായത്.
ഹണിട്രാപ്പ് സംഘത്തിൽ കൂടുതൽപ്പേരുണ്ടെന്ന് സംശയമുയർന്ന സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഹണിട്രാപ്പിന് നേതൃത്വം നൽകിയ ഫൈസൽ, ഭാര്യ എം.പി. റുബീന എന്നിവരടക്കം നാല് പേർക്കെതിരെ മറ്റൊരു കേസ്സും മേൽപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കളനാട്ടെ സൂപ്പർമാർക്കറ്റുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയതിനാണ് പുതിയ കേസ്.