പ്ലസ് വൺ വിദ്യാർത്ഥി ഉറക്കത്തിൽ മരിച്ചു

സ്വന്തം ലേഖകൻ

ചീമേനി: പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്യൂർ പലോത്താണ് ഉറങ്ങാൻ കിടന്ന വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരിങ്ങോം സിആർപിഎഫ് ക്യാമ്പ് ഡപ്യൂട്ടി കമാണ്ടന്റ് നിഷാരാജുവിന്റെ മകനും, ബംഗളുരു കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ രോഹിത്ത് കൃഷ്ണനെയാണ് 16, ഇന്നലെ ഉച്ചയ്ക്ക് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അബോധാവസ്ഥയിൽ കണ്ട രോഹിത്തിനെ ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. 

Read Previous

അഡ്യനടുക്ക ബാങ്ക് കവര്‍ച്ചയിൽ രണ്ടുകിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും നഷ്ടപ്പെട്ടു; കേരള രജിസ്ട്രേഷനിലുള്ള കാര്‍ അന്വേഷിക്കുന്നു

Read Next

ധനകാര്യ സ്ഥാപനം നിരീക്ഷണത്തിൽ