മയക്കുമരുന്ന് കേസിൽ അതിഞ്ഞാൽ സ്വദേശിക്ക് വേണ്ടി തെരച്ചിൽ

സ്വന്തം ലേഖകൻ

രാജപുരം: കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട അതിഞ്ഞാലിലെ ലാവ സമീർ എന്ന സമീറിന് വേണ്ടി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഫെബ്രുവരി 4ന് പുലർച്ചെ രാജപുരം പോലീസ് ഇൻസ്പെക്ടർ കെ. കൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കാറിൽ മയക്കുമരുന്നുമായി സഞ്ചരിക്കുകയായിരുന്ന രാവണീശ്വരം കൊട്ടിലങ്ങാട്ടെ സി.കെ. റഷീദ് പിടിയിലായത്.

റഷീദിനൊപ്പം കാറിലുണ്ടായിരുന്ന ലാവ സമീർ കാറിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. പോലീസ് പിൻതുടർന്നെങ്കിലും പിടികിട്ടിയില്ല. 3.410 ഗ്രാം എംഡിഎംഎ യാണ് ലാവ സമീറും കൂട്ടാളിയും സഞ്ചരിച്ചിരുന്ന കാറിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ അറസ്റ്റിലായ റഷീദ് റിമാന്റിലാണ്. മയക്കുമരുന്നടക്കം ഏതാനും ക്രിമിനൽ കേസുകളിൽ പ്രതിയായ ലാവ സമീർ 2023 ഒക്ടോബർ മാസത്തിൽ ബദിയടുക്ക  പോലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ്.

ബദിയടുക്ക മുക്കംപാറയിലെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ മാറിൽ കയറിപ്പിടിച്ച് വസ്ത്രം വലിച്ച് കീറി അപമാനിച്ചുവെന്ന പരാതിയിലാണ് കേസ്. യുവതിയുടെ ഭർത്താവിനെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് സ്ത്രീയെ ലാവ സമീർ ശരീരത്തിൽ കയറിപ്പിടിച്ച് അപമാനിച്ചത്.

LatestDaily

Read Previous

കാർഷിക കോളേജിൽ നിയമന അഴിമതി

Read Next

അബ്ദുൾ അസീസ് മരണത്തിന് കീഴടങ്ങി