കാർഷിക കോളേജിൽ നിയമന അഴിമതി

നീലേശ്വരം: പടന്നക്കാട് കാർഷിക കോളേജിൽ ദിവസ വേതന ജോലിക്കാരുടെ നിയമനത്തിൽ അഴിമതി. കാർഷിക കോളേജിലെ ദിവസവേതന തൊഴിലാളി നിയമനത്തിൽ വ്യാപകമായി ക്രമക്കേടാണ് നടന്നത്. ആറ് മാസത്തിൽ ഒരിക്കൽ പരീക്ഷയും ഇന്റർവ്യൂവും നടത്തി നിയമനം നടത്തേണ്ടുന്ന ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കഴിഞ്ഞ നാല് വർഷത്തിലധികം ഒരു ഉദ്യോഗാർഥിയെ തന്നെയാണ് നിയമിച്ചിട്ടുള്ളത്. 

ആയിരത്തി നൂറ് രൂപ ദിവസ വേതനമുള്ള തസ്തികയിൽ കണ്ണൂർ ജില്ലക്കാരിയായ ഉദ്യോഗാർഥിക്കാണ് എല്ലാ തവണയും  നിയമന പട്ടികയിൽ ഒന്നാം റാങ്ക് നൽകുന്നത്. ഇതേ ഉദ്യോഗാർഥിയുടെ സഹോദരി വർഷങ്ങളായി പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ അനധികൃതമായി ജോലി ചെയ്യുന്നുണ്ട്. ഇതും രാഷ്ട്രീയ നിയമനങ്ങളാണ് . ബിജെപി  പ്രവർത്തകന്റെ ഭാര്യയാണ് പടന്നക്കാട് കാർഷിക കോളേജിൽ അഞ്ചു വർഷത്തോളമായി ജോലി ചെയ്യുന്ന ഉദ്യോഗാർഥി. 

കാർഷിക കോളേജിലെ മുൻ ഡീനിന്റെ ഭർത്താവ് കേന്ദ്ര സർവ്വകലാശാലയിലെ ഉദ്യോഗസ്ഥനാണ്. . ഈ ബന്ധം ഉപയോഗിച്ചാണ് സംഘ പരിവാർ ബന്ധമുള്ള വരെ മാത്രം കാർഷിക കോളേജിൽ തിരുകിക്കയറ്റുന്നത്.കണ്ണൂർ സ്വദേശിനിയായ സെക്ഷൻ ഓഫീസറും  കോൺഗ്രസ്‌ അനുകൂല സംഘടനക്കാരായ യുവതിയും, എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിലെ  പുതുക്കൈ സ്വദേശിയായ യുവാവും,  ഇപ്പോഴത്തെ ഡീനുമാണ് ഇപ്പോൾ നടക്കുന്ന നിയമനങ്ങൾക്ക് പിന്നിലുള്ളത്.

ഇവർക്ക് താൽപ്പര്യമുള്ള  ഉദ്യോഗാർഥികൾക്കു വേണ്ടി ചോദ്യപേപ്പർ ചോർത്തി നൽകുന്നതായും, ഇന്റർവ്യൂവിൽ അനർഹമായ പരിഗണന  നൽകുന്നതായും  ചെയ്യുന്നതായും പരാതിയുണ്ട്. കാർഷിക കോളേജിലെ വിവിധ ദിവസ വേതനക്കാരുടെ നിയമനത്തിൽ ഇത്തരത്തിൽ അനധികൃത ഇടപെടലുകൾ നടക്കുന്നുണ്ട്. 

ഇന്റർവ്യൂ പോലും  നടത്താതെയാണ് അടുത്തിടെ കൊക്കനട്ട് മിഷനിൽ നിയമനം നടത്തിയത്. ഇഷ്ടക്കാരെ  തസ്തികകളിൽ തിരുകിക്കയറ്റി നിയമിക്കുന്നതിലൂടെ സാമൂഹിക നീതി അട്ടിമറിക്കപ്പെടുകയാണ്. വിഷയം  അധികാരികളുടെ ശ്രദ്ധയിൽ പെടുത്തു മ്പോൾ നിസംഗമായ പ്രതികരണമാണ്. വകുപ്പ് ഭരിക്കുന്ന സിപിഐ പാർട്ടിയുടെ ജില്ലാ നേതൃത്വം വിഷയത്തിൽ  മൗനചത്തിലാണ്. കാർഷിക കോളേജിലെ നിയമനങ്ങൾ സംബന്ധിച്ച് കാസർകോട് വിജിലൻസിലും പരാതിയുമുണ്ട്.

LatestDaily

Read Previous

ശുചീകരണമില്ലാതെ 6 മാസം; മഡിയനിൽ മാലിന്യം  കത്തിക്കുന്നു

Read Next

മയക്കുമരുന്ന് കേസിൽ അതിഞ്ഞാൽ സ്വദേശിക്ക് വേണ്ടി തെരച്ചിൽ