ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
മേൽപ്പറമ്പ്: മാങ്ങാട് സ്വദേശിയെ ഹണിട്രാപ്പിൽപ്പെടുത്തിയ സംഘത്തിനെതിരെ മേൽപ്പറമ്പ് പോലീസ് ഒരു കേസ് കൂടി റജിസ്റ്റർ ചെയ്തു. കളനാട്ടെ സൂപ്പർമാർക്കറ്റുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയതിനാണ് കേസ്.
സൂപ്പർമാർക്കറ്റുടമ മുഹമ്മദ് ഷമീറിന്റെ 48, പരാതിയിൽ അഹമ്മദ് ദിൽഷാദ്, ഫൈസൽ, റുബീന, സിദ്ധിഖ് എന്നിവർക്കെതിരെയാണ് കേസ്. ജനുവരി 23-ന് കളനാട്ടെ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ബിസ്ക്കറ്റ് കഴിച്ച് റുബീനയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നാരോപിച്ചാണ് നാലംഗ സംഘം കടയിലെത്തി ഉടമയെ ഭീഷണിപ്പെടുത്തി 8000 രൂപ കൈപ്പറ്റിയത്.
വസ്തു ഇടനിലക്കാരൻ ചമഞ്ഞ് കാസർകോട് സ്വദേശിയിൽ നിന്നും പണം തട്ടിയെന്ന മറ്റൊരു പരാതിയും അഹമ്മദ് ദിൽഷാദിനെതിരെ പോലീസിന് ലഭിച്ചിട്ടുണ്ട്. മാങ്ങാട് സ്വദേശിയായ അബ്ദുല്ലക്കുഞ്ഞിയെ ഹണിട്രാപ്പിൽപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതികളാണ് കളനാട്ടെ സൂപ്പർമാർക്കറ്റുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.
സൂപ്പർമാർക്കറ്റുടമയുടെ പരാതിയിൽ 4 പേർക്കുമെതിരെ ഗൂഢാലോചനക്കുറ്റമടക്കം ചുമത്തിയാണ് മേൽപ്പറമ്പ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഹണിട്രാപ്പ് കേസ്സിലെ പ്രതിയായ മിസ്്രിയയെ കോടതി കഴിഞ്ഞ ദിവസമാണ് റിമാന്റിൽ വെക്കാനുത്തരവിട്ടത്. അറസ്റ്റിന് പിന്നാലെ ബോധരഹിതയായ മിസ്്രിയ ആശുപത്രിയിൽ പോലീസ് കാവലിൽ ചികിത്സ യിലായിരുന്നു.