സുഹൈറയുടെ ആത്മഹത്യ കാരണം അവ്യക്തം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹോസ്ദുർഗ് പോലീസ്  അസ്വാഭാവിക മരണത്തിന് കേസെടുത്തു. മുറിയനാവി എം.വി ഹൗസിൽ എ.വി അബ്ദുൾ മജീദിന്റെ മകൾ പി.കെ സുഹൈറയെയാണ് 26, ഇന്നലെ പകൽ 3 മണിയോടെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതിയെ കെട്ടഴിച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല. യുവതിയുടെ ഭർത്താവ് പട്ടാള ഉദ്യോഗസ്ഥനായ ഷെരീഫാണ്.  മാതാവ്: ഷക്കീല. സഹോദരങ്ങൾ: ഹവാസ്, സെഫീദ. യുവതിയുടെ    ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സുഹൈറയ്ക്ക് ആത്മഹത്യചെയ്യാൻ തക്ക പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ വിശദീകരണം.

LatestDaily

Read Previous

ഹണിട്രാപ്പ് സംഘത്തിനെതിരെ വീണ്ടും തട്ടിപ്പുകേസ്

Read Next

വ്യാജ ഐഡി കാർഡ് കേസ്സിൽ കുടുക്കിയത് ഈസ്റ്റ് എളേരിയിലെ എതിർഗ്രൂപ്പെന്ന് ജെയ്സൺ മുകളേൽ