ശുചീകരണമില്ലാതെ 6 മാസം; മഡിയനിൽ മാലിന്യം  കത്തിക്കുന്നു

സ്വന്തം ലേഖകൻ

അജാനൂർ: അജാനൂർഗ്രാമ പഞ്ചായത്തിലെ മടിയൻ ജംഗ്ഷനിലെ ചിലഭാഗങ്ങൾ മാലിന്യം തള്ളാനുള്ള ഇടമായിമാറി. അജാനൂർ പഞ്ചായത്തിലെ പ്രധാന കവലയും വ്യാപാര സിരാ കേന്ദ്രവുമായ മഡിയനിലെ മാലിന്യം നീക്കം ചെയ്യാനെത്തിയിരുന്ന ശുചീകരണ വിഭാഗം തൊഴിലാളികൾ 6 മാസമായി ഈഭാഗങ്ങളിൽ തിരിഞ്ഞ് നോക്കാറേയില്ലെന്ന് പരിസര വാസികൾ പറയുന്നു.

സംസ്ഥാന പാതക്കരികിലും മടിയൻ കൂലോം ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികിലും പ്ലാസ്റ്റിക് കവറുകളും  കുപ്പികളും വ്യാപാരികൾ പുറം തള്ളുന്ന മാലിന്യങ്ങളും കുന്നുകൂടി കിടക്കുകയാണ്. മാലിന്യം നീക്കം ചെയ്യാനെത്താറുള്ള ശുചീകരണ വിഭാഗം തൊഴിലാളികളും മാലിന്യം ശേഖരിച്ച് കൊണ്ടുപോകാറുള്ള വാഹനവും മാസങ്ങളായി എത്താത്തതിനെ തുടർന്ന് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ രാത്രിയിൽ കത്തിക്കുന്നത് പരിസര പ്രദേശത്തുള്ളവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

LatestDaily

Read Previous

വ്യാജ ഐഡി കാർഡ് കേസ്സിൽ കുടുക്കിയത് ഈസ്റ്റ് എളേരിയിലെ എതിർഗ്രൂപ്പെന്ന് ജെയ്സൺ മുകളേൽ

Read Next

കാർഷിക കോളേജിൽ നിയമന അഴിമതി