ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേഡകം: ബേഡകം പോലീസ് അറസ്റ്റ് ചെയ്ത വ്യാജ വിസ റാക്കറ്റിന്റെ പക്കൽ നിന്നും പോലീസ് കണ്ടെടുത്ത വ്യാജ റബ്ബർ സീലുകളിൽ ഡോക്ടർമാരുടെയും, ബാങ്ക് മാനേജർമാരുടേതുമടക്കമുള്ള റബ്ബർ സ്റ്റാമ്പുകൾ. കണ്ടെടുത്ത ലെറ്റർ പാഡുകളിൽ പടന്ന ഷറഫ് കോളേജ്,ചട്ടഞ്ചാൽ എം.ഐ.സി കോളേജ്, എം.ഇ.എസ് കോളേജ് എന്നിവയുടെ ലെറ്റർ പാഡുകളുമുണ്ട്.
ഇന്നലെ രാത്രി 9.50 ന് ബന്തടുക്ക കണ്ണാടിത്തോട്ടിൽ ബേഡകം എസ്.ഐ.എം ഗംഗാധരന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടയാണ് വ്യാജ രേഖകളും,റബ്ബർ സീലുകളും,ലെറ്റർ പാഡുകളുമായി മൂന്നംഗ സംഘം പിടിയിലായത്. തൃക്കരിപ്പൂർ ഉടുമ്പുന്തല ജുമാ മസ്്ജിദിന് സമീപത്തെ അബൂബക്കറിന്റെ മകൻ അഹമ്മദ് അബ്രാർ എം.ഏ 26, ഉടുമ്പുന്തല ജുമാ മസ്ജിദിന് സമീപത്തെ എം.കെ അബൂബക്കറിന്റെ മകൻ എം.ഏ സാബിത്ത് 25, പടന്നക്കാട് കരുവളം ഇ.എം.എസ് ക്ലബ്ബിന് സമീപം ഫാത്തിമ മൻസിലിൽ ഇഖ്ബാലിന്റെ മകൻ കെ.വി.മുഹമ്മദ് സഫ്്വാൻ 25 എന്നിവരെയാണ് വ്യജ രേഖകളുുമായി ബേഡകം പോലീസ് പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ.60.വി.4748 നമ്പർ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വ്യാജ സീലുകളും രേഖകളും. കൊറിയയിലേക്ക് വ്യാജ വിസ തയ്യാറാക്കുന്ന റാക്കറ്റാണ് പോലീസ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും 3 പാസ്പോർട്ടുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇന്ത്യൻ ഒാവർസിസ് ബാങ്ക് ആലുവ, അങ്കമാലി ഫെഡറൽ ബാങ്ക്, തൃക്കരിപ്പൂർ സൗത്ത് ഇന്ത്യൻ ബാങ്ക് മുതലായ ബാങ്കുകളിലെ മാനേജർമാരുടെ പേരിലുള്ള വ്യാജ റബ്ബർ സ്റ്റാമ്പുകളും പിടിച്ചെടുത്തവയിൽപ്പെടും. ബംഗ്ലൂരു സൂപ്പർ സ്പെഷ്യാലിറ്റി സെന്ററിന്റെ ജോബ് കൺഫെർമേഷൻ ലെറ്റർ,എം.ഇ.എസ് കോളേജിന്റെ നിരാക്ഷേപ സർട്ടിഫിക്കറ്റ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവ വ്യാജമായി തയ്യാറാക്കിയതാണെന്ന് സൂചനയുണ്ട്.
നാൽപതോളം വ്യാജ സീലുകളാണ് സംഘത്തിന്റെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തത്.വിസ തട്ടിപ്പിലൂടെ പണമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രതികൾ വ്യാജ രേഖകളും റബ്ബർ സീലുകളും,ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളുമുണ്ടാക്കിയത്. സീൽ പതിച്ച നിരവധി കടലാസുകളും പ്രതികൾ വ്യാജ ഒപ്പിട്ട് പരിശീലിച്ച കടലാസുകളും, ലാപ്പ്ടോപ്പും പിടിച്ചെടുത്ത വസ്തുക്കളിൽപ്പെടും.