പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന് ബാഡ്ജ് ഓഫ് ഹോണർ

കാഞ്ഞങ്ങാട്: പോലീസ് മേധാവി  കാഞ്ഞങ്ങാട് സ്വദേശി ടി.കെ. വിഷ്ണു പ്രദീപിന് സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം. കോഴിക്കോട് പേരാമ്പ്രയിൽ സ്വർണ്ണക്കടത്തു സംഘം ഇർഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച കേസ്സന്വേഷണവുമായി ബന്ധപ്പെട്ട കുറ്റാന്വേഷണ മികവിനാണ്  ഈ പുരസ്ക്കാരം.

മാവുങ്കാൽ സ്വദേശിയായ 2018 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിഷ്ണു പ്രദീപ് ഇപ്പോൾ  ഇടുക്കി ജില്ലാ പോലീസ് മേധാവിയാണ്. ഒറ്റപ്പാലം, തലശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിൽ ഏഎസ്പിയായും കണ്ണൂർ കെഏപി-4 ബറ്റാലിയൻ കമാൻഡൻഡ് ആയും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.

LatestDaily

Read Previous

ഹണിട്രാപ്പ് സംഘം ആവശ്യപ്പെട്ടത് ഒരു കോടി

Read Next

പാതയോരത്തുള്ള മാലിന്യം നീക്കി മുഹമ്മദ് റഫീക്കിന്റെ മാതൃക