സ്വന്തം ലേഖകൻ
അജാനൂർ: ഉറൂസ് പരിപാടി നടന്ന മാണിക്കോത്ത് പാതയോരത്ത് അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങൾ ശേഖരിച്ച് പരിസരം ശുചിയാക്കി കൊളവയലിലെ എം,പി റഫീഖ് മാതൃകയായി. മാണിക്കോത്ത് ഉറൂസിനോടനുബന്ധിച്ച് സംസ്ഥാന പാതയിലെ വിവിധ ഭാഗങ്ങളിൽ താൽക്കാലിക കച്ചവടക്കാരും മറ്റും ഉപേക്ഷിച്ചുപോയ നിരോധിത പ്ലാസ്റ്റിക്ക് കവറുകളും ഖരമാലിന്യങ്ങളും തരം തിരിച്ച് ട്രോളിയിൽ ശേഖരിച്ച് കൊണ്ടുപോയാണ് റഫീഖ് സംസ്കരിച്ചത്.
മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത നിയമ പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിച്ചാണ് ഇത്തവണ ഉറൂസിനോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടത്തിയത്. അതിനിടെ മടിയൻ ജംഗ്ഷനിലും സമീപ പ്രദേശവും വൃത്തിയാക്കുന്നതിന് അജാനൂർ ഗ്രാമ sഞ്ചായത്തിൽ നിന്നുള്ള ശുചീകരണ വിഭാഗം തൊഴിലാളികൾ 6 മാസത്തോളമായി ഇവിടേക്ക് എത്താറില്ല.