വീട്ടുകാർ മൊബൈൽ വിലക്കിയ പെൺകുട്ടി പുഴയിൽ ചാടി മരിച്ചു

മൃതദേഹം രണ്ടാം നാളിൽ മുകുന്ദൻ പാർക്കിന്  തൊട്ടടുത്ത ബോട്ട് ജെട്ടിക്ക് സമീപം കണ്ടെത്തി

പാലയാട് രവി

തലശ്ശേരി: മൊബൈലിൽ കളി കൂടിയതിനെ തുടർന്ന്   വീട്ടുകാർ ശാസിച്ച പതിമൂന്നുകാരി  വിദ്യാർത്ഥിനി   മാഹി പുഴയിൽ ജീവനൊടുക്കി-. കല്ലായി അങ്ങാടി ഈച്ചി   വൈഷ്ണവ് ഹോട്ടലിന് സമീപം താമസിക്കുന്ന തമിഴ് നാട്ടുകാരായ കള്ളക്കുറിച്ചി സ്വദേശി മണ്ണാങ്കടി എന്ന പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകൾ പവിത്രയാണ് പുഴയിൽ ആത്മഹത്യ ചെയ്തത്.

തിരച്ചിലിനൊടുവിൽ   മൃതദേഹം പെരിങ്ങാടി   മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ട് ജെട്ടിപരിസരത്ത് കണ്ടെത്തി.    അമിതമായി മൊബൈൽ ഫോൺ     ഉപയോഗിച്ചതിനെ തുടർന്ന് അമ്മ ഫോൺ വാങ്ങി മാറ്റി വെച്ചിരുന്നു. ഇതിന്റ ദേഷ്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു.

പുഴയിലേക്കിറങ്ങിയതായി നാട്ടുകാർ   സംശയിച്ചതിനെ തുടർന്ന് മാഹിപ്പുഴയിൽ മാഹി, തലശ്ശേരി, പാനൂർ അഗ്നിരക്ഷാ യൂണിറ്റുകൾ ഞായറാഴ്ച രാവിലെ മുതൽ തിരച്ചിൽ നടത്തി. വെളിച്ചക്കുറവിനെ തുടർന്ന് സന്ധ്യയോടെ  തെരച്ചിൽ  നിർത്തിവെച്ചു. തിങ്കൾ രാവിലെയാണ് പുഴയോരത്ത് വെള്ളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.-

ഞായറാഴ്ച രാവിലെ ഇറങ്ങിപ്പോയ പെൺകുട്ടി  ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചു വരാത്തതിനാൽ നടത്തിയ തിരച്ചിലിൽ സമീപത്തെ പറമ്പിൽ കുട്ടിയുടെ  ചെരിപ്പും ചെളിയിൽ പുഴയിലേക്ക് ഇറങ്ങിയതിന്റെ  കാൽപ്പാടുകളും കണ്ടെത്തിയിരുന്നു.

തുടർന്ന്   ന്യൂമാഹി   പോലീസിനെയും മാഹി, തലശ്ശേരി, പാനൂർ അഗ്നിരക്ഷാ യൂനിറ്റുകളെ യും വിവരമറിയിച്ചു.  കൂലിവേല ചെയ്യുന്ന പാണ്ഡ്യന്റെ  കുടുംബം 10 വർഷത്തിലേറെയായി ന്യൂമാഹി ഈച്ചിയിൽ വാടകയ്ക്കാണ് താമസം. ന്യൂമാഹി എം.എം ഹൈസ്കൂളിൽ എട്ടാം തരം വിദ്യാർഥിനിയാണ് പവിത്ര. ശരവണൻ, കോകില എന്നിവർ   സഹോദരങ്ങൾ. തലശ്ശേരി സ്റ്റേഷൻ ഓഫീസർ വാസന്ത് കേച്ചാങ്കണ്ടി, അസി.സ്റ്റേഷൻ ഓഫീസർ സി.വി. ദിനേശൻ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.

LatestDaily

Read Previous

ഇരട്ട സഹോദരങ്ങളുടെ മുങ്ങി മരണം നാടിനെ കണ്ണീരിലാഴ്ത്തി

Read Next

അച്ചടക്ക നടപടിക്ക് വിധേയനായ അധ്യാപകൻ ഹെഡ്മാഷായി