പാചക വാതക പൈപ്പിടൽ ജോലി കോട്ടച്ചേരിയിൽ

സ്വന്തം ലേഖകൻ

അജാനൂർ: അദാനി ഗ്രൂപ്പിന്റെ പാചകവാതക പൈപ്പിടൽ ജോലികൾ സംസ്ഥാന പാതയിൽ പുരോഗമിക്കുന്നു.  അമ്പലത്തറയിൽ നിന്നും അജാനൂർ മഡിയൻ ജംഗ്ഷൻ വഴി കാഞ്ഞങ്ങാട്ടേക്ക് കണക്ഷനെത്തിക്കുന്ന ജോലി കോട്ടച്ചേരി പത്മ ക്ലിനിക്കിന് മുൻവശത്താണ് ഇപ്പോൾ നടക്കുന്നത്.

ഏറെ താമസിയാതെ തന്നെ മറ്റു പ്രദേശങ്ങളിലേക്കും പാചകവാതക വിതരണം നടത്താനുള്ള സംവിധാനം ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. അജാനൂർ കാഞ്ഞങ്ങാട് ഉദുമ വഴി കാസർകോട്ടെത്തിക്കാനുള്ള ജോലിയാണ് ഇനി ആരംഭിക്കാനുള്ളത്.  അനുയോജ്യമായ സ്ഥലത്ത് ജംഗ്ഷൻ സ്ഥാപിച്ച് ആവശ്യമുള്ള വീടുകൾക്ക് പോളി എത്തിലിൻ പൈപ്പ് വഴിയാണ് പാചകവാതകം നൽകുക.

LatestDaily

Read Previous

മീൻ വണ്ടി കൊക്കയിലേക്ക്  മറിഞ്ഞു

Read Next

ഹണിട്രാപ്പ് സംഘം ആവശ്യപ്പെട്ടത് ഒരു കോടി