വീട്ടമ്മ കിണറ്റിൽചാടി മരിച്ചു

നീലേശ്വരം: വീട്ടമ്മ കിണറ്റിൽച്ചാടി മരിച്ചു. മടിക്കൈ കാലിച്ചാം പൊതി കണ്ണിപ്പാറ  കാർത്തികയിൽ ബാലകൃഷ്ണന്റെ ഭാര്യ സീനയാണ് 48, മരിച്ചത്. ഇന്നലെ രാത്രി 8.30 മണിയോടെയാണ്  ഇവരെ വീടിനടുത്തുള്ള കിണറ്റിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. 15 അടി താഴ്ചയുള്ള കിണറ്റിൽ നാല് കോൽ ആഴത്തിൽ വെള്ളമുണ്ടായിരുന്നു. കാഞ്ഞങ്ങാട് നിന്നും അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്ത് ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുളിക്കാൻ പോയ സീനയെ അരമണിക്കൂർ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണതായി കണ്ടത്.  സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.  മക്കൾ: സിദ്ധാർഥ്, ശിൽപ്പ .

 

Read Previous

ഓൺലൈൻ തട്ടിപ്പ് യുവാവിന് 19 ലക്ഷം നഷ്ടമായി

Read Next

കേന്ദ്ര സർവ്വകലാശാലയില്‍ മെഡിക്കല്‍ കോളേജ്; എം.എൽ.അശ്വിനി സുരേഷ്ഗോപിയെ കണ്ടു