ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രവി പാലയാട്
തലശ്ശേരി : കൊച്ചു മകനെ വിട്ടു നൽകാതിരിക്കാൻ മരുമകനെ വ്യാജ പോക്സോ കേസിൽ പ്രതിയാക്കി പീഡിപ്പിച്ച അമ്മായി അമ്മയ്ക്കും മകൾക്കുമെതിരെ കേസടുക്കാൻ കോടതി ഉത്തരവിട്ടു. കാസർകോട് വെള്ളരിക്കുണ്ട് കല്ലൻ ചിറ ബളാലിലെ ഇലവൻ കോട് വീട്ടിൽ ഇ ജെ. മനോജിനെ 35 , പോക്സോ കേസിൽ കുടുക്കിയതിനാണ്
മനോജിന്റെ ഭാര്യയായിരുന്ന മട്ടന്നൂർ എടയന്നൂരിലെ യുവതിയുടെയും അമ്മയുടെയും പേരിൽ ഗൂഡാലോചന, വഞ്ചന, ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കാൻ തലശ്ശേരി സി.ജെ.എം. കോടതി ഉത്തരവിട്ടത് ദാമ്പത്യ കലഹം കാരണം മനോജും ഭാര്യയും വേറിട്ട് കഴിയുകയാണ്. തലശ്ശേരി കുടുംബ കോടതിയിൽ കേസും നിലവിലുണ്ട്.
ഈ കേസിന്റെ വിചാരണ വേളയിൽ മകനെ ഭർത്താവിന് വിട്ടു നൽകാതിരിക്കാൻ യുവതിയും അമ്മയും ചേർന്ന് മനോജിനെതിരെ പോക്സോ പരാതി നൽകി. സ്വന്തം മകനെ ഉപദ്രവിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പോക്സോ കേസിന്റെ വിചാരണയിൽ സംഭവം തെറ്റാണെന്നും വ്യാജ പരാതിയാണെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ഇതേ തുടർന്നാണ് പരാതിക്കാരികൾക്കെതിരെ കേസ്സെടുക്കാൻ കോടതി ഉത്തരവിട്ടത് – ഇരുവർക്കുമെതിരെ ഭാരതീയ ശിക്ഷാ നിയമം 181, 182, 191, 192, 120 ബി വകുപ്പിൽ തലശ്ശേരി പോലീസ് കേസെടുത്തു.