അഭിജിത്തിന്റെ മരണം: നാലംഗ സംഘത്തെ ചോദ്യം ചെയ്തു

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: യുവ ഫുട്ബോൾ  താരം ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ നാലംഗ സംഘത്തെ  ചോദ്യം ചെയ്തു.  മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ചോദ്യം ചെയ്യൽ, തൃക്കരിപ്പൂർ കൊയ്യോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ജനാർദ്ദനൻ-_ചന്ദ്രിക ദമ്പതികളുടെ മകൻ കാര്യത്ത്  അഭിജിത്തിനെ 24, ഇന്നലെ പുലർച്ചെയാണ് കരോളത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

തലേ ദിവസം അഭിജിത്തിനെ നാലംഗ സംഘം മർദ്ദിച്ചിരുന്നു.മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയിരുന്നുവെങ്കിലും, പിന്നീട് ബൈക്കെടുത്ത് വീട്ടിൽ നിന്നും പോകുകയും ഇന്നലെ പുലർച്ചെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. അഭിജിത്തിനെ മർദ്ദിച്ച നാലംഗ സംഘത്തെയാണ് ചന്തേര പോലീസ് ഇൻസ്പെക്ടർ ജി. പി. മനുരാജിന്റെ നേതൃത്വത്തിൽ ഇന്ന് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.കൊയോങ്കരയിൽ നടന്ന സൈക്കിൾ യജ്ഞ പരിപാടിക്കിടെയാ നാലംഗ സംഘം യുവാവിനെ മർദ്ദിച്ചത്.

അതേ സമയം,അഭിജിത്ത് അബദ്ധത്തിൽ ട്രെയിൻ തട്ടി മരിക്കുകയായിരുന്നുവെന്നും ,സംശയമുണ്ട്. രാത്രി ബൈക്കെടുത്ത് വീട്ടിൽ നിന്നും പയ്യന്നൂരിലെ സുഹൃത്തിനെ തേടിപ്പോയ അഭിജിത്തിന്റെ വാഹനത്തിന്റെ  ഇന്ധനം തീർന്നിരുന്നതായി സൂചനയുണ്ട്. തുടർന്ന്  കരോളത്ത് റെയിൽപ്പാളത്തിലൂടെ പയ്യന്നൂർ ഭാഗത്തേക്ക് സുഹൃത്തുമായി ഫോണിൽ സംസാരിച്ചു നടന്ന യുവാവിനെ ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് സംശയം. ചെവിയിൽ ഇയർഫോൺ വെച്ച് സംസാരിച്ചതിനാൽ ട്രെയിൻ വരുന്ന ശബ്ദം അഭിജിത്ത് കേൾക്കാതിരുന്നതാണ് അപകടകാരണമെന്നും  സംശയിക്കുന്നു. 

LatestDaily

Read Previous

ഹോസ്ദുർഗ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ, വി. ഗോപി ഡയറക്ടർ സ്ഥാനം രാജിവെച്ചു 

Read Next

വിവാഹ വീട്ടിൽ ആഭാസം  മഹല്ലുകാർക്കിടയിൽ പുകയുന്നു